Train White Bed Sheet: ട്രെയിനില്‍ എന്തിനാണ് വെള്ള ബെഡ്ഷീറ്റ് വിരിക്കുന്നത്? ഇതാണ് കാരണം
India Railway: ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ വളരെ വിരളമായിരിക്കും. ഓരോ യാത്രകളും നമുക്ക് ഓരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. എന്നാല്‍ ഈ യാത്രകളിലൊക്കെയും നമുക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമുണ്ടാകും. അത്തരത്തിലുള്ളൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്താം.

യാത്ര സൗകര്യവും യാത്രയുടെ ദൂരവുമെല്ലാം കണക്കിലെടുത്താണ് നമ്മള്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാറുള്ളത്. എസി വേണോ വെറും സ്ലീപ്പര്‍ മതിയോ അല്ലെങ്കില്‍ സിറ്റിങ് സീറ്റ് മതിയോ എന്നതെല്ലാം തീരുമാനിക്കുന്നത് നമ്മുടെ യാത്രകളാണ്. (Image Credits: Getty Images)

ഹോട്ടലില്‍ മുറിയെടുത്താല്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. ബെഡ്ഷീറ്റ്, തലയിണ, പുതപ്പ് എന്നിവയെല്ലാം റെയില്‍വേ നല്‍കുന്നുണ്ട്. വെളുത്ത നിറത്തിലുള്ള ബെഡ്ഷീറ്റുകള്‍ മാത്രമാണ് റെയില്‍വേ നല്‍കാറുള്ളത്. (Image Credits: Getty Images)

എന്തുകൊണ്ടാണ് ഇങ്ങനെ വെളുത്ത നിറത്തിലുള്ള ഷീറ്റുകള്‍ നല്‍കുന്നതെന്ന് അറിയാമോ? വൃത്തിയും ശുചിത്വവും വ്യക്തമാക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ വെളുത്ത നിറത്തിലുള്ള ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നത്. (Image Credits: Getty Images)

വെളുത്തനിറത്തില്‍ അഴുക്ക് പറ്റിയാല്‍ പെട്ടെന്ന് അറിയാന്‍ സാധിക്കും. ഇത് ട്രെയിനില്‍ വൃത്തി പരിപാലിക്കാന്‍ ജീവനക്കാരെ സഹായിക്കും. ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കാനും സാധിക്കും. (Image Credits: Getty Images)

വെളുത്ത നിറം എല്ലാവരുടെയും മനസിന് സമാധാനം നല്‍കുകയും ചെയ്യും. യാത്രക്കാര്‍ക്ക് സമ്മര്‍ദം കുറയാന്‍ സഹായിക്കും. കൂടാതെ എത്ര കഴുകിയാലും വെളുത്ത നിറം നരയ്ക്കുകയുമില്ല. ശുചിത്വം തന്നെയാണ് വെളുത്ത നിറം ഉപയോഗിക്കുന്നതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. (Image Credits: Getty Images)