Nayanthara: നയന്‍താരയുടെ കയ്യിലെത്തുന്നത് ലാഭവിഹിതം; എന്നാല്‍ കോള്‍ഷീറ്റ് നല്‍കില്ല!
Mookuthi Amman 2: ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഒട്ടനവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. ഇതുവരെ ഇറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയതുകൊണ്ട് തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം പിറന്നില്ലെങ്കില്‍ അത് നയന്‍താരയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂക്കുത്തി അമ്മന്‍ 2 എന്ന നയന്‍താര ചിത്രമാണ് ആരാധകര്‍ ഇനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മൂക്കുത്തി അമ്മന്റെ ഒന്നാം ഭാഗം വലിയ വിജയം കരസ്ഥമാക്കിയിരുന്നു. ഒന്നാം ഭാഗം ആര്‍കെ ബാലാജി ആയിരുന്നു സംവിധാനം ചെയ്തിരുന്നത് എങ്കില്‍ രണ്ടാം ഭാഗം സുന്ദര്‍ സിയാണ് സംവിധാനം ചെയ്യുന്നത്. (Image Credits: Instagram)

എന്നാല്‍ സിനിമയുടെ ചിത്രീകരണം ഇനിയും ആരംഭിക്കാത്തത് തമിഴകത്ത് പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. സിനിമയുടെ ലാഭത്തിന്റെ പകുതിയായിരിക്കും നയന്‍താരയ്ക്ക് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന് കാരണം നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും നിര്‍മാണത്തിന്റെ ഭാഗമാകുന്നുണ്ട് എന്നതാണ്. (Image Credits: Instagram)

എന്നാല്‍ നയന്‍താര കോള്‍ഷീറ്റ് നല്‍കാത്തതാണ് ഷൂട്ടിങ് വൈകാന്‍ കാരണമെന്നാണ് അഭ്യൂഹങ്ങള്‍. ഷൂട്ടിങ് ആരംഭിക്കുന്നതിനായി സുന്ദര്‍ സി നയന്‍താരയോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. (Image Credits: Instagram)

എട്ടോളം ചിത്രങ്ങളാണ് നയന്‍താരയുടേതായി ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒരു മലയാള ചിത്രവുമുണ്ട്. ഡിയര്‍ സ്റ്റുഡന്റ്‌സ് എന്ന ചിത്രത്തിലാണ് നയന്‍താര മലയാളത്തില്‍ വേഷമിടുന്നത്. (Image Credits: Instagram)

അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രൊമോഷന് നയന്‍താര തയാറാകാത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ചിത്രങ്ങളോ അല്ലെങ്കില്‍ ബിസിനസ് പ്രൊഡക്ടുകളോ മാത്രമേ നയന്‍താര പ്രൊമോട്ട് ചെയ്യുന്നുള്ളൂ എന്നതാണ് പൊതുവേ ഉയരുന്ന ആക്ഷേപം. (Image Credits: Instagram)