Gold Rate: സ്വര്‍ണവില ഇനി കുറയാന്‍ സാധ്യതയുണ്ടോ? നവംബറില്‍ എന്തും സംഭവിക്കാം, ഇപ്പോള്‍ വാങ്ങിയാല്‍…
Gold Market Trends: സ്വര്‍ണവിലയില്‍ നേരിയ ഇടിവുകള്‍ സംഭവിച്ചാലും മികച്ച നിക്ഷേപമായി എപ്പോഴും തുടരുമെന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം സമ്മാനിക്കാന്‍ സ്വര്‍ണത്തിന് സാധിക്കും.

ഒക്ടോബര്‍ 17 ഓര്‍മ്മയില്ലേ? അന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണമെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ വില. എന്നാല്‍ അവിടെ നിന്നും പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണം താഴോട്ടിറങ്ങി. വലിയൊരിറക്കം എന്ന് പറയാന്‍ സാധിക്കില്ല, എങ്കിലും 90,000 വിട്ടൊന്നിറങ്ങി. ഒക്ടോബര്‍ 30ന് 88,360 രൂപയായിരുന്നു, ഇതാണ് കഴിഞ്ഞ കുറേനാളുകള്‍ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്ക്. (Image Credits: Getty Images)

എന്നാല്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് സംഭവിക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണവിലയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ചെറിയ തിരുത്തലുകള്‍ മാത്രമാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വാഭാവികമായും സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. യുദ്ധം ഉണ്ടാകുമ്പോള്‍ കത്തിക്കയറുന്ന സ്വര്‍ണം, അത് കഴിയുന്നതോടെ താഴേക്കെത്തും.

കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം ശേഖരിക്കുന്നതും വിലവര്‍ധനവിന് മറ്റൊരു ഘടകമാണ്. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ അഭയം പ്രാപിക്കുന്നു. സ്വര്‍ണ ഇടിഎഫുകള്‍ക്കും ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ്.

മൈക്രോചിപ്പ് പോലുള്ള സാങ്കതികവിദ്യാ മേഖലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യന്‍ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ ദി വീക്കിനോട് പറയുന്നത്. ഇതും സ്വര്‍ണവിലയ്ക്ക് ആക്കംക്കൂട്ടുന്നു. നവംബര്‍ മാസത്തില്‍ തന്നെ സ്വര്‍ണം വീണ്ടും അടുത്ത റെക്കോഡ് സൃഷ്ടിക്കുമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

സ്വര്‍ണവിലയില്‍ നേരിയ ഇടിവുകള്‍ സംഭവിച്ചാലും മികച്ച നിക്ഷേപമായി എപ്പോഴും തുടരുമെന്ന പ്രതീക്ഷയും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം സമ്മാനിക്കാന്‍ സ്വര്‍ണത്തിന് സാധിക്കും. നിങ്ങള്‍ ഇപ്പോള്‍ എത്ര സ്വര്‍ണം വാങ്ങിച്ചാലും, വാങ്ങിച്ച തുകയേക്കാള്‍ ഇരട്ടി ലാഭം ഭാവിയില്‍ നേടാനാകുമെന്ന് ഉറപ്പിക്കാം.