ഡിസംബർ ഒന്ന് മുതൽ നിങ്ങളുടെ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ഇതാണ് കാരണം | Will OTP messages get delayed from December one 2024, check here is the reason Malayalam news - Malayalam Tv9

OTP Services: ഡിസംബർ ഒന്ന് മുതൽ നിങ്ങളുടെ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ഇതാണ് കാരണം

Published: 

29 Nov 2024 08:54 AM

TRAI New Traceability Rules: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി നേരിടാൻ സാധ്യത. സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

1 / 5രാജ്യത്തെ ടെലികോം സേവനങ്ങളിൽ 2024 ഡിസംബർ ഒന്ന് മുതൽ മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ട്. നവംബർ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കൾക്ക് ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. (Image credits: Freepik)

രാജ്യത്തെ ടെലികോം സേവനങ്ങളിൽ 2024 ഡിസംബർ ഒന്ന് മുതൽ മാറ്റങ്ങൾ വരുന്നതായി റിപ്പോർട്ട്. നവംബർ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ്‌വർക്കുകളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡോഫോൺ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കൾക്ക് ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. (Image credits: Freepik)

2 / 5

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി നേരിടാൻ സാധ്യത. സ്‌പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ടെലികോം കമ്പനികൾക്ക് ട്രായ് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബർ 30ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. (Image credits: Freepik)

3 / 5

ട്രായിയുടെ പുതിയ നിയമം അനിസരിച്ച്, ഒടിപി അടക്കമുള്ള എല്ലാ കൊമേഴ്‌സ്യൽ മെസേജുകളുടെയും ഉറവിടം ടെലികോം കമ്പനികൾ കണ്ടെത്തിയിരിക്കണം. മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്ക് ഉപദ്രവകരമായ സന്ദേശങ്ങൾ ടെലികോം കമ്പനികൾ ബ്ലോക്ക് ചെയ്യണം എന്നും സ്‌കാമുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നും കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിട്ടുണ്ട്. (Image credits: Freepik)

4 / 5

ഈ നിയന്ത്രണം നടപ്പാക്കാൻ ടെലികോം കമ്പനികൾ വൈകിയാൽ അത് ഒടിപി സേവനങ്ങൾ തടസപ്പെടുകയോ വൈകുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. ഇത് ബാങ്കിംഗ്, സോഷ്യൽ മീഡിയ അടക്കമുള്ള സേവനങ്ങളെ കാര്യമായി ബാധിക്കും. ഭാവിയിൽ രാജ്യത്തെ ടെലികോം സേവനങ്ങൾ സ്കാം രഹിതമാക്കാൻ ട്രായ്‌യുടെ ഇപ്പോഴത്തെ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. (Image credits: Freepik)

5 / 5

ഇന്ത്യയിലെ ടെലികോം സേവനം സ്പാം രഹിതമാക്കാൻ ട്രായ് ശക്തമായ നടപടികളുമായി മുന്നോട്ടുപോയ്കൊണ്ടിരിക്കുകയാണ്. സ്‌പാമുകളെ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് പരാതി ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. (Image credits: Freepik)

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി