Sanju Samson: സഞ്ജു സിഎസ്‌കെയിലേക്ക് തന്നെയോ? മാനേജര്‍ പണിപറ്റിച്ചു
Sanju Samson Chennai Super Kings Rumour: സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. സഞ്ജുവോ, റോയല്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല

സഞ്ജു സാംസണ്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതുസംബന്ധിച്ച് സഞ്ജുവോ, റോയല്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല (Image Credits: PTI)

ഇത്തവണത്തെ ഐപിഎല്ലില്‍ സഞ്ജുവിന് പരിക്ക് മൂലം നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗായിരുന്നു ചില മത്സരങ്ങളില്‍ ക്യാപ്റ്റന്‍. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവും സ്വരച്ചേര്‍ച്ചയിലല്ലെന്ന് ആരോപണങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ദ്രാവിഡ് അത് നിഷേധിച്ചിരുന്നു.

സഞ്ജു റോയല്‍സ് ക്യാമ്പ് വിട്ടപ്പോള്‍ ടീമിനോട് 'ബിഗ് ബൈ' പറയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സഞ്ജു റോയല്‍സ് വിടുന്നതിന്റെ സൂചനയായി പലരും വ്യാഖ്യാനിച്ചു.

പിന്നീട് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റും ചര്‍ച്ചയായി. 'ടൈം ടു മൂവ്' എന്ന ക്യാപ്ഷനോടെ ഭാര്യ ചാരുലതയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. പശ്ചാത്തലത്തിലുണ്ടായിരുന്ന തമിഴ് പാട്ടായിരുന്നു. ഇത് സഞ്ജു സിഎസ്‌കെയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നും അഭിപ്രായങ്ങളുയര്‍ന്നു.

ഇപ്പോഴിതാ, അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ശക്തിയാര്‍ജിക്കുകയാണ്. സഞ്ജു സിഎസ്‌കെയിലേക്ക് എന്ന തരത്തില്‍ 'ബ്ലീഡ് ധോണിസം' എന്ന പേജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് ഇതിന് കാരണം. സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് സുദേവന്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വീണ്ടും കിംവദന്തികള്‍ വ്യാപകമായി. എന്തായാലും സഞ്ജു റോയല്‍സ് വിടില്ലെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍.