Virat Kohli: വിരാട് കോഹ്ലി ടെസ്റ്റിലേക്ക് തിരിച്ചെത്തുമോ? വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഐപിഎല്‍ ചെയര്‍മാന്‍
Virat Kohli Test Retirement: വിരാട് കോഹ്ലിയോട് വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമല്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ വലിയ അംബാസഡറാണ് കോഹ്ലിയെന്ന് ധുമല്‍

രോഹിത് ശര്‍മയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന്റെ ദുഃഖം ആരാധകര്‍ക്ക് വിട്ടുമാറിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സീനിയര്‍ താരങ്ങളുടെ വിടവ് ഇന്ത്യന്‍ ടീം എങ്ങനെ പരിഹരിക്കുമെന്നതിലാണ് ആകാംക്ഷ (Image Credits: PTI)

ഇതിനിടെ വിരാട് കോഹ്ലിയോട് വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധുമല്‍ ആവശ്യപ്പെട്ടു. ക്രിക്കറ്റിന്റെ വലിയ അംബാസഡറാണ് കോഹ്ലിയെന്ന് ധുമല്‍ പറഞ്ഞു.

ടെന്നീസിന് നൊവാക്ക് ജോക്കോവിച്ചും, റോജര്‍ ഫെഡററും ആരാണോ അതുപോലെയാണ് ക്രിക്കറ്റിന് കോഹ്ലിയെന്നും ധുമല്‍ വ്യക്തമാക്കി. അദ്ദേഹം വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണം.

അദ്ദേഹത്തിന് ഇപ്പോഴും കായികക്ഷമതയുണ്ട്. മത്സരത്തോട് ഇപ്പോഴും പ്രതിബദ്ധതയുള്ള താരമാണ് അദ്ദേഹമെന്നും ധുമല്‍ വ്യക്തമാക്കി.

അതേസമയം, ഐപിഎല്ലില്‍ നാളെ നടക്കുന്ന ഫൈനലില്‍ വിരാട് കോഹ്ലിയുടെ ആര്‍സിബി പഞ്ചാബ് കിങ്‌സിനെ നേരിടും. ഇരുടീമുകളും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്.