Winter Skin Care: തണുപ്പുകാലമിങ്ങെത്തി, അല്പസമയം ചർമ്മ സംരക്ഷണത്തിന് മാറ്റിവയ്ക്കാം
Winter skincare Routine At Home: ചർമ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനുകളോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, കറ്റാർ വാഴ, തുടങ്ങിയ ഹ്യുമെക്ടന്റുകൾ അടങ്ങിയ സെറം, ഓയിലുകൾ, ക്രീമുകൾ എന്നിവ ചർമ്മം ഹൈഡ്രേറ്റ് ആയി നിലനിർത്തുന്നു.

തണുപ്പുകാലം തുടങ്ങി. ഇനി ചർമ്മ സംരക്ഷണത്തിന് കൂടുതൽ സമയം മാറ്റിവയ്‌ക്കുക. ഏത് സീസണിലായാലും ചർമ്മത്തെ തിളക്കത്തോടെയും ആരോഗ്യത്തോടെയും വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ചർമ്മത്തിനുണ്ടാകുന്ന വരൾച്ചയാണ് തണുപ്പ്കാലത്ത് ചർമ്മം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ ശൈത്യകാലത്ത് സംരക്ഷിക്കാം. (Image Credits: Freepik)

തണുപ്പ് കാലത്ത് ചർമ്മത്തിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അത് ബാലൻസ് ചെയ്യാനായി ധാരാളം വെള്ളം കുടിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ ഇത് വളരെ അത്യാവശ്യമായ കാര്യമാണ്. (Image Credits: Freepik)

ചർമ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനുകളോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, കറ്റാർ വാഴ, തുടങ്ങിയ ഹ്യുമെക്ടന്റുകൾ അടങ്ങിയ സെറം, ഓയിലുകൾ, ക്രീമുകൾ എന്നിവ ചർമ്മം ഹൈഡ്രേറ്റ് ആയി നിലനിർത്തുന്നു. (Image Credits: Freepik)

ചർമ്മത്തെ ഡ്രൈ ആക്കാത്ത രീതിയിലുള്ള മൃദുവായതും ജലാംശം നിലനിർത്തുന്നതുമായ ക്ലൻസറുകൾ വേണം ഈസമയത്ത് തിരഞ്ഞെടുക്കാൻ. കൂടാതെ ഗ്ലിസറിൻ, തേൻ, ചമോമൈൽ തുടങ്ങിയ ചേരുവകൾ അടങ്ങിയ ക്ലൻസറുകൾ ആണ് ഇതിന് ഉചിതം. (Image Credits: Freepik)

തണുപ്പുകാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വീട്ടിലാണെങ്കിലും പുറത്ത് പോവുകയാണെങ്കിലും സൺസ്‌ക്രീൻ പുരട്ടുന്നത് പല പ്രശ്നങ്ങളെയും തടയുന്നു. SPF30 അല്ലെങ്കിൽ അതിലും മുകളിലുള്ള അളവിലെ ബ്രോഡ് സ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്. (Image Credits: Freepik)

തണുപ്പ് കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത്. അതുകൊണ്ട് നല്ല ഒരു ലിപ്ബാം കയ്യിൽ സൂക്ഷിക്കുക. കുളിക്കുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചറൈസിങ് ലോഷൻ പുരട്ടുന്നത് ശീലമാക്കുക. (Image Credits: Freepik)

സോപ്പുകൾ ഉപയോഗിക്കുന്നതിന് പകരം ഗ്ലിസറിൻ, ഷിയ ബട്ടർ, വെളിച്ചെണ്ണ പോലുള്ള പോഷക ഘടകങ്ങൾ അടങ്ങിയ മോയ്‌സ്ചറൈസിങ് ബോഡിവാ്ഷ് ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ മതിയായ ഉറക്കവും വ്യായാമവും ഉറപ്പാക്കുക. (Image Credits: Freepik)