Temba Bavuma: പരിക്കേറ്റിട്ടും പതറാതെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍; ടെംബ ബവുമയെന്ന പ്രോട്ടീസ് പടക്കുതിര
SA vs AUS WTC Final: ഹാംസ്ട്രിംഗ് പരിക്കിന്റെ പിടിയിലായിട്ടും അതൊന്നും വകവയ്ക്കാതെ ടീമിനായി ബാറ്റിങ് തുടരുകയാണ് ടെംബ ബവുമ. വേദന കടിച്ചമര്‍ത്തിയാണ് ബവുമ ബാറ്റേന്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മുടന്തിയാണ് നടന്നതും.

പ്രധാന ഐസിസി കിരീടങ്ങള്‍ നേടാത്ത ടീമെന്ന നാണക്കേട് മാറ്റാനുള്ള പടപ്പുറപ്പാടിലാണ് ദക്ഷിണാഫ്രിക്ക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കും (Image Credits: PTI)

മത്സരത്തില്‍ രണ്ട് ദിനം മാത്രം ശേഷിക്കെ, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 69 റണ്‍സ് മാത്രം മതി. എട്ട് വിക്കറ്റുകളും ബാക്കിയുണ്ട്.

പുറത്താകാതെ 159 പന്തില്‍ 102 റണ്‍സുമായി എയ്ഡന്‍ മര്‍ക്രമും, 121 പന്തില്‍ 65 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയുമാണ് ക്രീസില്‍. ഹാംസ്ട്രിംഗ് പരിക്കിന്റെ പിടിയിലായിട്ടും അതൊന്നും വകവയ്ക്കാതെ ടീമിനായി ബാറ്റിങ് തുടരുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.

വേദന കടിച്ചമര്‍ത്തിയാണ് താരം ബാറ്റേന്തുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പരിക്ക് മൂലം താരം മുടന്തിയാണ് നടന്നതും.

പ്രതികൂല സാഹചര്യത്തിലും ടീമിനായി പൊരുതുന്ന ബവുമ പ്രോട്ടീസിന്റെ പടക്കുതിരയായി മാറുന്ന കാഴ്ചയ്ക്കാണ് ലോര്‍ഡ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. താരത്തിന് ആരാധക പ്രശംസയും ഏറുകയാണ്.