Black Pepper in Fish Curry: എരിവ് പേടിച്ച് മീൻ കറികളിൽ കുരുമുളക് ഒഴിവാക്കേണ്ട; ചേർക്കുന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്!
Black Pepper In Fish Curry: എന്നാൽ എരിവിന് വേണ്ടി മാത്രമല്ല കറികളിൽ കുരുമുളക് ചേർക്കുന്നത്. ഇതിന് പിന്നിൽ മറ്റ് ചില ആരോഗ്യ രഹസ്യങ്ങൾ കൂടിയുണ്ട്.

നല്ല കുരുമുളക് ചേർത്ത് തയ്യാറാക്കുന്ന മീൻ കറിക്ക് പ്രത്യേകം രുചിയാണ്. മീൻ കറിയിൽ മാത്രമല്ല മിക്ക കറികളിലും കുരുമുളക് ചേർക്കുന്നത് മലയാളികളുടെ പതിവ് രീതിയാണ്. എരിവ് ഇഷ്ടപ്പെടുന്നവർ കൂടുതലായും ഉപയോഗിക്കുമ്പോൾ മറ്റ് ചിലർ എരിവ് പേടിച്ച് കുരുമുളക് ഒഴിവാക്കാറാണ് പതിവ്. (Image Credits: Pinterest)

എന്നാൽ എരിവിന് വേണ്ടി മാത്രമല്ല കറികളിൽ കുരുമുളക് ചേർക്കുന്നത്. ഇതിന് പിന്നിൽ മറ്റ് ചില ആരോഗ്യ രഹസ്യങ്ങൾ കൂടിയുണ്ട്. കുരുമുളകിന്റെ പ്രധാന ഘടകം പൈപ്പറിൻ ആണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ പോഷകങ്ങളുടെ ആഗിരണത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതോടൊപ്പം ഭക്ഷണം വേഗത്തിൽ ദഹിക്കാനും സഹായിക്കുന്നു. ജലദോഷം, ചുമ എന്നിവയ്ക്കുള്ള ഔഷധം കൂടിയാണ് കുരുമുളക്. ഇത് കഫം പുറന്തള്ളാൻ സഹായിക്കുകയും തൊണ്ടവേദന കുറയ്ക്കുകയും ചെയ്യുന്നു.

മീൻ കറിയിൽ കുരുമുളക് ചേർക്കുന്നത് മൂലം മീൻമണം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകമാണ് ഇതിന് കാരണം. മാത്രമല്ല കുരുമുളകിന്റെ എരിവും മണവും മീനിന്റെ സ്വാഭാവിക രുചിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

പ്രോട്ടീൻ സമ്പുഷ്ടമായ മീൻ കഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള ദഹനപ്രശ്നങ്ങൾ, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ കുരുമുളക് സഹായിക്കുന്നു. ഇതിനു പുറമെ പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.