Yuzvendra Chahal-Dhanashree Divorce : ചഹലുമായി വേർപിരിയുമ്പോൾ ധനശ്രീക്ക് കോടികൾ ജീവനാംശം ലഭിക്കും?
Yuzvendra Chahal-Dhanashree Divorce & Alimony : ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ഇന്നാണ് യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വെർമ്മയും തമ്മിൽ വേർപിരിഞ്ഞു സ്ഥിരീകരണം ഉണ്ടാകുന്നത്.

വിഐപി ലോകത്തെ ഏറ്റവും പുതിയ വേർപിരിയൽ വാർത്തയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും സോഷ്യൽ മീഡിയ താരവുമായ ധനശ്രീ വർമ്മയും തമ്മിൽ

ഏറെ നാളത്തെ അഭ്യുഹങ്ങൾക്കൊടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയെന്ന സ്ഥിരീകരണം ഉണ്ടാകുന്നത്. ഇരുവരുടെയും ബന്ധം വേർപിരിയുന്നത് സംബന്ധിച്ചുള്ള കേസ് മുംബൈയിലെ ബാന്ദ്ര കോടതിയാണ് കൈകാര്യം ചെയ്യുന്നത്.

അതേസമയം ഇപ്പോൾ നടക്കുന്ന ചർച്ച ഇരവുരം വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ ചഹൽ ധനശ്രീക്ക് എത്ര രൂപ ജീവനാംശമായി നൽകേണ്ടി വരുമെന്നാണ്. ഇത് സംബന്ധിച്ച് പല കണക്കുകളും റിപ്പോർട്ടുകളും ചർച്ചയാകുന്നുണ്ട്.

ചില റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 60 കോടി രൂപ ഇന്ത്യൻ ക്രിക്കറ്റ് താരം ധനശ്രീക്ക് നൽകേണ്ടി വരുമെന്നാണ്. അതേസമയം ഇക്കാര്യം തെറ്റായ പ്രചാരണം മാത്രമാണെന്നാണ് ധനശ്രീയുടെ കൂടുബത്തെ ഉദ്ദരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

2020ലാണ് ചഹലും ധനശ്രീയും തമ്മിൽ വിവാഹിതരായത്