Akshaya Tritiya 2025: അക്ഷയ തൃതീയ ഇന്ന്; ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉറപ്പ്, ഭക്തിയോടെ വിശ്വാസികൾ

Akshaya Tritiya 2025: ഭാരതീയ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയ ദിവസമാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഈ പുണ്യ ദിനത്തിൽ ചെയ്യുന്ന സല്‍കര്‍മങ്ങളിലൂടെ ഇല്ലാതാവുമെന്ന വിശ്വാസവുമുണ്ട്.

Akshaya Tritiya 2025: അക്ഷയ തൃതീയ ഇന്ന്; ഐശ്വര്യവും സമ്പൽസമൃദ്ധിയും ഉറപ്പ്, ഭക്തിയോടെ വിശ്വാസികൾ
Updated On: 

30 Apr 2025 07:19 AM

വൈശാഖ മാസത്തിലെ മൂന്നാമത്തെ നാളാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. ഇത്തവണ ഏപ്രില്‍ 30 ബുധനാഴ്ചയാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അതായത്, ഇന്ന്. അക്ഷയ ത്രിതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം ഒരിക്കലും  നശിക്കില്ലെന്നാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ തൃതീയ എന്ന പേരുണ്ടായത് എന്നാണ് കരുതുന്നത്.

ഹൈന്ദവ വിശ്വാസികള്‍ക്കും ജൈനമതവിശ്വാസികള്‍ക്കും ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഷ്ണു അവതാരങ്ങളായ പരശുരാമൻ, ബലഭദ്രൻ എന്നിവർ ജനിച്ച ദിവസം, ഭഗവതി അന്നപൂർണേശ്വരിയുടെ അവതാര ദിവസം, മഹാലക്ഷ്മി അനുഗ്രഹം ചൊരിയുന്ന ദിവസം തുടങ്ങിയ അനേകം പ്രത്യേകതകൾ അക്ഷയ തൃതിയയ്ക്കുണ്ട്. ഇന്നേ ദിവസം വിജയവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ALSO READ: ഈ നാളുകാർക്ക് ഐശ്വര്യവും സമൃദ്ധിയും ഉറപ്പ്; അറിയാം അക്ഷയ തൃതീയ ദിനത്തിലെ നക്ഷത്രഫലം

ഈ ദിവസം വിഷ്ണുവിനും ലക്ഷ്മി ദേവിക്കും പ്രത്യേക ആരാധന നടത്തുന്നു. അക്ഷയ തൃതീയ ദിവസത്തിൽ പഞ്ചാം​ഗം നോക്കാതെയും ശുഭമുഹൂർത്തം കണ്ടെത്താതെയും ഏതൊരു ശുഭകാര്യവും ചെയ്യാവുന്നതാണ്. ഹൈന്ദവ മതവിശ്വാസമനുസരിച്ച്, ഈ ​ദിവസം സ്വർണ്ണം വാങ്ങുന്നത് വളരെ ശുഭകരമാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നതിലൂടെ ലക്ഷ്മി ദേവിയുടെയും കുബേരന്റെയും അനു​ഗ്രഹം നിലനിൽക്കുമെന്നും ഭാവിയിൽ ഒരിക്കലും പണത്തിന്റെ പ്രശ്നമുണ്ടാകില്ലെന്നും പറയപ്പെടുന്നു. കൂടാതെ, പാവപെട്ടവർക്ക് ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു.

ഭാരതീയ വിശ്വാസം അനുസരിച്ച് അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയ ദിവസമാണ്. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ഈ പുണ്യ ദിനത്തിൽ ചെയ്യുന്ന സല്‍കര്‍മങ്ങളിലൂടെ ഇല്ലാതാവുമെന്ന വിശ്വാസവുമുണ്ട്. ഈ സമയത്ത് ചെയ്യുന്ന പുണ്യ കര്‍മ ഫലത്താല്‍ വ്യക്തിയുടെ മേൽ കലിയുടെ ദോഷങ്ങള്‍ ബാധിക്കാതെ അതൊരു രക്ഷാകവചമായി തീരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും