AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vastu Tips: ദാരിദ്ര്യം ഒഴിയില്ല! വീടിന്റെ ഈ അഞ്ചു ദിശകൾ ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്

Vastu Tips for Home:വീട് നിർമ്മിക്കുമ്പോൾ ഇപ്പോൾ എല്ലാവരും വാസ്തുവിന് വളരെയധികം പ്രാധാന്യം നൽകുന്നു. വാസ്തു തെറ്റിച്ച് നിർമിക്കുന്ന വീട്ടിൽ ഒരിക്കലും സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കില്ല എന്നാണ് പറയപ്പെടുന്നത്.വാസ്തു ശാസ്ത്രത്തിൽ, ഒരു വീടിന്റെ ഘടനയും ദിശകളും സന്തോഷവും സമൃദ്ധിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.........

Vastu Tips: ദാരിദ്ര്യം ഒഴിയില്ല! വീടിന്റെ ഈ അഞ്ചു ദിശകൾ ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്
പ്രതീകാത്മക ചിത്രംImage Credit source: Tv9 Network
Ashli C
Ashli C | Published: 13 May 2026 | 10:02 PM

ജീവിതത്തിൽ വാസ്തുവിന് വളരെയധികം പ്രാധാന്യമുണ്ട്. വാസ്തു തെറ്റിച്ച് ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ നല്ലതായി സംഭവിക്കില്ല എന്നാണ് വിശ്വാസം. പ്രധാനമായും കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ ആണ് ഇപ്പോൾ വാസ്തുവിനെ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വീട് നിർമ്മിക്കുമ്പോൾ ഇപ്പോൾ എല്ലാവരും വാസ്തുവിന് വളരെയധികം പ്രാധാന്യം നൽകുന്നു. വാസ്തു തെറ്റിച്ച് നിർമിക്കുന്ന വീട്ടിൽ ഒരിക്കലും സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കില്ല എന്നാണ് പറയപ്പെടുന്നത്.വാസ്തു ശാസ്ത്രത്തിൽ, ഒരു വീടിന്റെ ഘടനയും ദിശകളും സന്തോഷവും സമൃദ്ധിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ തന്നെ വീട് തയ്യാറാക്കി കഴിഞ്ഞാലും അതിൽ വസിക്കുമ്പോഴും വാസ്തുവിന് വളരെയധികം പ്രാധാന്യം നൽകണം അതായത് നാം ചെയ്യുന്ന കാര്യങ്ങളെല്ലാം വാസ്തുവിന് ഒരു ഇടം നൽകണമെന്ന് വിശ്വാസം.ഒരു വീടിന്റെ അഞ്ച് വ്യത്യസ്ത കോണുകൾ അഞ്ച് മൂലകളുമായി (അഗ്നി, ജലം, വായു, ആകാശം, ഭൂമി) ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഇവയെല്ലാം ശ്രദ്ധിച്ചു വീട്ടിലെ ഓരോ വസ്തുക്കളും ക്രമീകരിച്ചില്ലെങ്കിൽ ജീവിതത്തിൽ നിന്നും ദാരിദ്ര്യവും വിഷമവും ബുദ്ധിമുട്ടുകളും ഒഴിയില്ല എന്നും പറയപ്പെടുന്നു. ഒരു വീട്ടിലേക്ക് നെഗറ്റീവ് എനർജി ആകർഷിക്കും.

വീടിന്റെ വടക്ക് കിഴക്ക്

വീടിന്റെ വടക്ക് കിഴക്ക് ദിശ വളരെ പവിത്രമായാണ് കണക്കാക്കുന്നത്. ഈ ദിശയിലാണ് ദൈവം വസിക്കുന്നത് എന്ന് വിശ്വസിക്കുന്നു അതിനാൽ തന്നെ വീടിന്റെ ഈ മൂലയിൽ പൂജാമുറി സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. ഇനി അഥവാ അങ്ങനെ അല്ല എന്നുണ്ടെങ്കിൽ ഈ ദിശയിൽ ഒരു പാത്രത്തിൽ അല്പം വെള്ളം വയ്ക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് വീട്ടിലെ നെഗറ്റീവ് എനർജികളെ ഇല്ലാതാക്കി പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും.

വീടിന്റെ തെക്കുപടിഞ്ഞാറൻ മൂല

വീടിന്റെ തെക്കുപടിഞ്ഞാറൻ മൂല ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്.തെക്കുപടിഞ്ഞാറൻ മൂലയിൽ എപ്പോഴും ഒരു അലങ്കാര വസ്തുവോ ഭാരമുള്ള വസ്തുവോ വയ്ക്കുന്നതാണ് നല്ലതെന്ന് വാസ്തു വിദഗ്ധർ പറയുന്നു, ഇത് വീടിനുള്ളിൽ സ്ഥിരത നിലനിർത്താൻ സഹായിക്കും. അതിനാൽ ഈ ഭാഗത്ത് ഫർണിച്ചർ മറ്റ് വീട്ടുപകരണങ്ങൾ എന്നിവ സ്ഥാപിക്കാം.

ALSO READ:ചിങ്ങം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! മെയ് 14ന് ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കുന്നു

വീടിന്റെ തെക്കു കിഴക്ക് ദിശ

വീടിന്റെ ഈ തെക്കുകിഴക്ക് ദിശയെ അഗ്നിയായാണ് കണക്കാക്കുന്നത്.ഈ മൂല ശൂന്യമായി തുടരുകയാണെങ്കിൽ, താമസക്കാർക്ക് ഉത്സാഹവും ആത്മവിശ്വാസവും ഉണ്ടാകില്ല. അതിനാൽ, ഈ ദിശയിൽ അടുക്കള നിർമ്മിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് കണക്കാക്കുന്നു. അതായത് ഒരു വീട്ടിൽ അടുപ്പ് വയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ മൂലയാണിത്.

വടക്കു പടിഞ്ഞാറൻ ദിശ

വീടിന്റെ വഴക്കു പടിഞ്ഞാറ് ദിശ വളരെ ശുഭകരമായ ഒരു ദിശയാണ്.ഈ ദിശ ശൂന്യമായി വിടുന്നത് സംഘർഷം, തെറ്റിദ്ധാരണകൾ, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. അതിനാൽ, ഈ ദിശയിൽ ഒരു വിൻഡ് മണി സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇത് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ബന്ധങ്ങൾ കൂടുതൽ ധൃടം ആക്കാനും നല്ലതാണ്.

വടക്ക് ദിശ

സമ്പത്തിന്റെയും സമൃദ്ധിയുടെയും കാരണക്കാരനായ കുബേരൻ വസിക്കുന്ന ദിശയാണ് ഇത്. ഈ ദിശ ഒഴിഞ്ഞുകിടക്കുന്നത് ജീവിതത്തിൽ നഷ്ടങ്ങൾക്കും സൗഭാഗ്യം ഇല്ലായ്മയ്ക്കും കാരണമാകും.ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്നും അത് സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. അതിനാൽ തന്നെ ഈ ദിശയിൽ ലക്ഷ്മി അല്ലെങ്കിൽ കുബേരന്റെ വിഗ്രഹം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.

ENGLISH SUMMARY

It is believed that Vastu should be given great importance both after the house is built and while living in it, meaning that everything we do should give a place to Vastu. It is said that the five different corners of a house are related to the five elements such as fire, water, air, sky, and earth.

Follow Us