Chanakya Niti: ഈ 7 സ്ഥലങ്ങളിൽ ഒരിക്കലും വീട് പണിയരുത്; നിലംപതിക്കാൻ ഒരു നിമിഷം മതി!
Chanakya Niti Life Lessons: ഒരു വീട് വാങ്ങുമ്പോഴോ നിർമ്മിക്കുമ്പോഴോ, ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇതിലൂടെ വലിയ പ്രശ്നങ്ങൾ പോലും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് ചാണക്യൻ പറയുന്നു.

പ്രതീകാത്മക ചിത്രം
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. കൗടില്യൻ, വിഷ്ണുഗുപ്തൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന അദ്ദേഹം ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ സഹായിക്കുന്ന ഒട്ടനവധി ചിന്തകൾ നൽകിയിട്ടുണ്ട്. ചാണക്യനീതിയിൽ പരാമർശിച്ചിട്ടുള്ള ഇത്തരം തന്ത്രങ്ങളും പാഠങ്ങളും ജീവിത വിജയത്തിന് ഏറെ സഹായകരമാണ്.
ഒരു വ്യക്തി ജീവിതത്തിൽ വിജയിക്കണമെങ്കിൽ അവൻ ഒരിക്കലും ചില സ്ഥലങ്ങളിൽ വീട് വയ്ക്കാൻ പാടില്ലെന്ന് ചാണക്യനീതിയിൽ പറയുന്നു. അതിനാൽ, ഒരു വീട് വാങ്ങുമ്പോഴോ നിർമ്മിക്കുമ്പോഴോ, ഒരു വ്യക്തി താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. ഇതിലൂടെ വലിയ പ്രശ്നങ്ങൾ പോലും എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് ചാണക്യൻ പറയുന്നു.
സമ്പന്നർ ഇല്ലാത്ത സ്ഥലത്ത്
ചാണക്യ നീതി പ്രകാരം, സമ്പന്നർ ഇല്ലാത്ത സ്ഥലത്ത് വീട് പണിയുകയോ ഒരു ദിവസം പോലും അവിടെ താമസിക്കുകയോ ചെയ്യുന്നത് ശരിയല്ല. സമ്പന്നർ താമസിക്കുന്ന സ്ഥലത്ത് ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്യണം. അത്തരം സ്ഥലങ്ങളിൽ അനുകൂലമായ ബിസിനസ് അന്തരീക്ഷമുണ്ട്. സമ്പന്നരുടെ അടുത്ത് താമസിക്കുന്നത് മികച്ച തൊഴിലവസരങ്ങൾ നൽകുന്നു.
മതത്തിൽ വിശ്വസിക്കാത്തവരുടെ ഇടയിൽ
മതത്തിൽ വിശ്വസിക്കുന്നവരുടെ അടുത്ത് വീട് പണിയണം. ദൈവത്തിൽ വിശ്വാസമുള്ള സ്ഥലത്ത്, മൂല്യങ്ങൾ വളർത്തിയെടുക്കപ്പെടുന്നു. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നത് ഉചിതമാണെന്ന് ചാണക്യൻ പറയുന്നു.
ഭയം ഇല്ലാത്ത, ആശുപത്രി ഇല്ലാത്ത സ്ഥലത്ത്
ആളുകൾ നിയമത്തെയും സമൂഹത്തെയും ഭയപ്പെടുന്ന സ്ഥലങ്ങളിലാണ് വീടുകൾ പണിയേണ്ടത്. ഭയമോ സാമൂഹിക മാനദണ്ഡങ്ങളോ ഇല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കണം. അതുപോലെ ചികിത്സയ്ക്കായി ഡോക്ടറോ ആശുപത്രിയോ ഇല്ലാത്തിടത്ത് വീട് പണിയരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
ജല സ്രോതസ്സ്
വീട് പണിയുന്ന സ്ഥലത്ത് ജലസ്രോതസ്സില്ലെങ്കിൽ ആ സ്ഥലത്ത് താമസിക്കുന്നത് ഒഴിവാക്കണം. അതുപോലെ തൊഴിലവസരങ്ങൾ ഇല്ലാത്ത ഒരു സ്ഥലത്തും സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഒരു സ്ഥലത്തും താമസിക്കരുതെന്ന് ചാണക്യ നീതിയിൽ പറയുന്നു.