Sabarimala Time Changes: ശബരിമലയിൽ നെയ്യഭിഷേകത്തിന്‍റെ സമയക്രമത്തിൽ മാറ്റം

Sabarimala Time Changes: ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ സമയ ക്രമത്തിൽ മാറ്റം. നാളെ രാവിലെ 10:30 വരെ...

Sabarimala Time Changes: ശബരിമലയിൽ നെയ്യഭിഷേകത്തിന്‍റെ സമയക്രമത്തിൽ മാറ്റം

Sabarimala (14)

Published: 

26 Dec 2025 | 08:25 AM

പത്തനംതിട്ട: ശബരിമലയിൽ നെയ്യഭിഷേകത്തിന്റെ സമയ ക്രമത്തിൽ മാറ്റം. നാളെ രാവിലെ 10:30 വരെ ഭക്തർക്ക് നെയ്യഭിഷേകം ചെയ്യാം. ശനിയാഴ്ച രാവിലെ 9:30 വരെയാണ് നെയ്യഭിഷേകത്തിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ തങ്ക അങ്കി രഥ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും. അതേസമയം മണ്ഡല പൂജയുടെ ഭാഗമായി ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തങ്കി അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബർ 27ന് 35,000 പേരെയും മാത്രമാണ് വെർച്വൽ ക്യൂ അനുവദിക്കുക.

കൂടാതെ ഈ രണ്ടു ദിവസങ്ങളിലെ സ്പോട്ട് ബുക്കിംഗ് 2000 പേർക്ക് ചുരുക്കിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഡിസംബർ 26, അതായത് ഇന്ന് രാവിലെ 9 മണിക്ക് ശേഷം നിലക്കലിൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. ഘോഷയാത്ര ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടുകയുള്ളൂ. കൂടാതെ മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കി അങ്കിളുമായുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഇന്ന് സന്നിധാനത്ത് എത്തും. ശനിയാഴ്ച രാവിലെ ആണ് മണ്ഡലപൂജ.

അതേസമയം മണ്ഡലപൂജ അടുത്തതോടെ ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ഇടവേളയ്ക്കുശേഷം തിങ്കളാഴ്ച ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഞായറാഴ്ച അർധരാത്രിമുതൽ തിങ്കളാഴ്ച രാത്രി 12 മണിവരെ 1,05,738 തീർഥാടകർ ദർശനം നടത്തി. ഈ വർഷം ശബരിമലയിൽ മണ്ഡല സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ശരാശരി ഒരു ലക്ഷം പേരാണ് ദർശനത്തിനെത്തിയിരുന്നത്.

കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍