AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കർമ്മ രംഗത്ത് ശോഭിക്കും, നേട്ടങ്ങൾ കൈവരും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് അനുകൂലം

Daily Horoscope Malayalam on 24th June: ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കാം, അനുകൂലമാണോ, പ്രതികൂലമാണോ തുടങ്ങിയ കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

Today’s Horoscope: കർമ്മ രംഗത്ത് ശോഭിക്കും, നേട്ടങ്ങൾ കൈവരും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് അനുകൂലം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 24 Jun 2025 06:11 AM

ഇന്ന് ജൂൺ 24, ചൊവ്വാഴ്ച. വളരെ പ്രതീക്ഷയോടെയാണ് നാം ഓരോ ദിവസവും ആരംഭിക്കുന്നത്. ചില ദിവസങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിലും മനോഹരമായിരിക്കും. ചില ദിവസങ്ങളിൽ അവിചാരിതായ പ്രശ്നങ്ങൾ നേരിടും. ഇത് തടയാൻ കഴിയുന്ന ഒന്നല്ല. എങ്കിലും ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ നക്ഷത്രഫലം അറിയുന്നത് അന്നേ ദിവസം എങ്ങനെ ആയിരിക്കുമെന്നതിന്റെ ഒരു ചെറിയ സൂചന ലഭിക്കാൻ സഹായിക്കും. അതിനാൽ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കാം, അനുകൂലമാണോ, പ്രതികൂലമാണോ തുടങ്ങിയ കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. മനഃപ്രയാസം ഉണ്ടായേക്കും. ശരീരക്ഷതം ഏൽക്കാം. ശത്രുശല്യം ഉണ്ടാകും. പല കാര്യങ്ങളിലും പരാചയപെടാം. തർക്കങ്ങളിൽ ഭാഗമാകാതിരിക്കുക.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. അംഗീകാരം, നേട്ടം എന്നിവ കാണുന്നു. സൽക്കാരങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർ ഇന്ന് ചില ഉന്നത സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെടാം. സുഹൃത്തുക്കളുമായി ഒത്തു ചേരും. പങ്കാളിയുമായി ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണ്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് പുണ്യ കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. കർമ്മ രംഗത്ത് കൂടുതൽ ശോഭിക്കും.

ALSO READ: ജീവിതത്തിൽ എന്നും പരാജയമാണോ? കാക്കകളിൽ നിന്ന് പഠിക്കാനുണ്ട് ഒട്ടേറെ

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പുണ്യ സ്ഥലം സന്ദർശിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. അവിചാരിത നേട്ടങ്ങൾ ഉണ്ടാകും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് അനുകൂല സ്ഥലം മാറ്റം ലഭിക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാം. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. ബന്ധു സഹായം ലഭിക്കാം. സാമ്പത്തിക നില മെച്ചപ്പെടും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിച്ച പോലെ പല കാര്യങ്ങളും നടക്കണമെന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് നേരിടാം. ജോലിഭാരം കൂടും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധ്യത. പുതിയ ഉദ്യോഗം ലഭിക്കാം. നല്ല വിവാഹാലോചനകൾ വരാൻ സാധ്യത. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് ആരോഗ്യ നില മോശമാകാം. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും. അനാവശ്യചിന്തകൾ ഉണ്ടാകും. വരുമാനം കുറയാം. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ലക്ഷ്യത്തോടെയുള്ള യാത്രകൾ പരാചയപെടാം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾക്ക് കാലം അത്ര അനുകൂലമല്ല. മേലുദ്യോഗസ്ഥരുമായി വാഗ്‌വാദങ്ങളിൽ ഏർപ്പെടാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർ ഇന്ന് അലസത ഒഴിവാക്കണം. അധിക ചെലവ് വന്നുചേരാം. ശ്രമങ്ങൾ ഫലം കാണാതെ വരാം. മനസമാധാനം കുറയാം. അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഇന്ന് പ്രതികൂലമായ അനുഭവങ്ങൾ വന്നുചേരാം. പ്രതികൂലമായ അനുഭവങ്ങൾ വന്നുചേരാം. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. തടസ്സങ്ങൾ നേരിട്ടേക്കാം. പല കാര്യങ്ങളും അലോസരമായി തോന്നാം. ശരീര സുഖക്കുറവ് ഉണ്ടായേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)