Horoscope : ഇന്ന് ഈ നാളുകാര്‍ക്ക് സല്‍ക്കാരയോഗവും, ഇഷ്ടഭക്ഷണസമൃദ്ധിയും; രാശിഫലം നോക്കാം

Today’s Horoscope 20th June 2025 in Malayalam: പ്രവചനങ്ങള്‍ അനുകൂലമല്ലെങ്കില്‍ അത് പലരുടെയും ആത്മവിശ്വാസത്തിനു കോട്ടം തട്ടും. പ്രവചനങ്ങള്‍ അനുകൂലമല്ലെങ്കില്‍ പോലും സധൈര്യത്തോടെ മുന്നേറണം. ഇന്നത്തെ രാശിഫലം നോക്കാം

Horoscope : ഇന്ന് ഈ നാളുകാര്‍ക്ക് സല്‍ക്കാരയോഗവും, ഇഷ്ടഭക്ഷണസമൃദ്ധിയും; രാശിഫലം നോക്കാം

ഇന്നത്തെ രാശിഫലം

Published: 

20 Jun 2025 06:13 AM

രാശിഫലത്തിലെ അനുകൂല പ്രവചനങ്ങള്‍ പലര്‍ക്കും ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. പ്രവചനങ്ങള്‍ മികച്ചതെങ്കില്‍ ഒരു ദിനം പോസിറ്റീവായി ആരംഭിക്കാനാകും. എന്നാല്‍ പ്രവചനങ്ങള്‍ അനുകൂലമല്ലെങ്കില്‍ അത് പലരുടെയും ആത്മവിശ്വാസത്തിനു കോട്ടം തട്ടും. പ്രവചനങ്ങള്‍ അനുകൂലമല്ലെങ്കില്‍ പോലും സധൈര്യത്തോടെ മുന്നേറണം. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

ഇന്ന് പകല്‍സമയം അനുകൂലമല്ല. സാമ്പത്തികനഷ്ടം, അമിത ചെലവ്, അലച്ചില്‍ ഇവ കാണുന്നു. രാത്രിയില്‍ കാര്യങ്ങള്‍ ഭാഗികമായി ശരിയാകാം.

ഇടവം

പകല്‍ സമയം അനുകൂലം. ശത്രുക്ഷയം, പ്രവര്‍ത്തനവിജയം, ബിസിനസ് ലാഭം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. രാത്രിയില്‍ അനുകൂലമായേക്കില്ല.

മിഥുനം

ഇന്ന് മികച്ച ദിനമായേക്കാം. സുഹൃദ്-ബന്ധുസമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു.

കര്‍ക്കടകം

ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യതടസം, യാത്രാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രിയില്‍ കാര്യങ്ങള്‍ ഭാഗികമായി ശരിയായേക്കാം.

ചിങ്ങം

ഗുണദോഷസമ്മിശ്രം. ആരോഗ്യപ്രശ്‌നങ്ങള്‍, നഷ്ടം, ചെലവ്, സാമ്പത്തിക വെല്ലുവിളി, കാര്യപരാജയം ഇവ കാണുന്നു.

കന്നി

ഉല്ലാസയാത്രായോഗം, പ്രവര്‍ത്തനനേട്ടം, ദ്രവ്യലാഭം, അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം ഇവ കാണുന്നു. വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കണം.

തുലാം

ധനയോഗം, അംഗീകാരം, കാര്യവിജയം, പ്രവര്‍ത്തനവിജയം, നേട്ടം, ആരോഗ്യം ഇവ കാണുന്നു.

വൃശ്ചികം

ഗുണദോഷസമ്മിശ്രം. ശത്രുശല്യം, വാഗ്വാദം, അസ്വസ്ഥത, മനഃപ്രയാസം ഇവ കാണുന്നു. രാത്രിയില്‍ കാര്യങ്ങള്‍ ഭാഗികമായി ശരിയാകാം.

ധനു

തര്‍ക്കം, കലഹം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, അമിതമായ ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍, ഇച്ഛാഭംഗം, കാര്യതടസം ഇവ കാണുന്നു.

Read Also: Astrology Malayalam: ഈ 5 രാശി ചിഹ്നങ്ങളുടെ സുവർണ്ണകാലം, വ്യാഴത്തിൻ്റെ മാറ്റം അറിയാം

മകരം

അംഗീകാരം, ആരോഗ്യം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. രാത്രിയില്‍ അസ്വസ്ഥത, തര്‍ക്കം എന്നിവയ്ക്ക് സാധ്യത.

കുംഭം

ഇച്ഛാഭംഗം, സാമ്പത്തിക വെല്ലുവിളി, യാത്രാതടസം ഇവ കാണുന്നു.

മീനം

ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം, യാത്രാവിജയം, കാര്യവിജയം ഇവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌ . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ