AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: പുരുഷന്മാരും ശ്രദ്ധിക്കണം! ​ദീപാവലിയിൽ ഈ 4 തെറ്റുകൾ ഒരിക്കലും ചെയ്യരുത്

Diwali 2025 Mistakes: ദീപാവലി ദിവസം വലിയ വിലയുടേതെന്നെല്ലാ... നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും പുതിയ വസ്ത്രം ധരിക്കുക. ദീപാവലി എന്നാൽ പുരുഷന്മാർക്ക് അതിഥികളെപ്പോലെ ഇരിക്കേണ്ട ​ദിവസമല്ല

Diwali 2025: പുരുഷന്മാരും ശ്രദ്ധിക്കണം! ​ദീപാവലിയിൽ ഈ 4 തെറ്റുകൾ ഒരിക്കലും ചെയ്യരുത്
Diwali (3)Image Credit source: Tv9 Network
ashli
Ashli C | Published: 20 Oct 2025 16:08 PM

ഇന്ന് ദീപാവലി. രാജ്യമെമ്പാടുമുള്ള വിശ്വാസികൾ ദീപാവലി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കുടുംബ ഒത്തുചേരലുകളുടെ മുഹൂർത്തെ കൂടിയാണ് ദീപാവലി. സന്തോഷത്തോടൊപ്പം സമൃദ്ധിയും നമ്മുടെ ജീവിതത്തിൽ വന്നു ചേരും. അതിനായി അതിന്റെ പ്രാധാന്യത്തോടേയും അനുഷ്ടാനത്തോടേയും ദീപാവലി ആഘോഷിക്കേണ്ടത് പ്രധാനമാണ്.

ഇന്നേ ദിവസം നാം ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും വലിയ ദോഷങ്ങൾ വരുത്തിവെക്കും അവ എന്തൊക്കെയെന്നും നോക്കാം. ദീപാവലിക്ക് പഴയ വസ്ത്രങ്ങൾ ധരിക്കരുത്. ഈ ശുഭദിവസത്തിൽ പഴയ വസ്ത്രങ്ങൾ ധരിക്കുന്നത് ​ഐശ്വര്യത്തെ ഇല്ലാതാക്കും. അതിനാൽ ദീപാവലി ദിവസം വലിയ വിലയുടേതെന്നെല്ലാ… നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും പുതിയ വസ്ത്രം ധരിക്കുക. ദീപാവലി എന്നാൽ പുരുഷന്മാർക്ക് അതിഥികളെപ്പോലെ ഇരിക്കേണ്ട ​ദിവസമല്ല.

വീട്ടുജോലികളിൽ പങ്കെടുക്കേണ്ട സമയം കൂടിയാണ്. വിളക്കുകൾ കത്തിക്കുക, കുട്ടികളെ പരിപാലിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർക്കും ഏർപ്പെടാം. ഉത്സവങ്ങളുടെ പേരും പറഞ്ഞ്, ആ ദിവസങ്ങളിൽ അമിതമായി മധുരപലഹാരങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, മദ്യം എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും തകർക്കുന്നു.

ഇത് ഒഴിവാക്കുന്നതാണ് നല്ലത്. എന്തുകാര്യങ്ങളിലും ഒരു അച്ചടക്കം വേണം. ദീപാവലി സമയത്ത് സുഹൃത്തുക്കളുമായി ചേർന്ന് ചീട്ടുകളി പോലുള്ള ചൂതാട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ശീലം ചില ആളുകൾക്കുണ്ട്. എന്നാൽ ഈ ശുഭദിനത്തിൽ ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാവുകയും ഉത്സവകാലത്ത് കുടുംബത്തിൽ അനാവശ്യ സമ്മർദ്ദവും വഴക്കുകളും സൃഷ്ടിക്കുകയും ചെയ്യും. ദീപാവലിയുടെ ഒരു പ്രധാന ഭാഗമാണ് പടക്കം പൊട്ടിക്കൽ. എന്നിരുന്നാലും, പടക്കം പൊട്ടിക്കുന്ന സമയത്ത് സുരക്ഷ അവഗണിക്കരുത്. കുട്ടികളെ ഒറ്റയ്ക്ക് പടക്കം പൊട്ടിക്കാൻ അനുവദിക്കരുത്, മുതിർന്നവർ പടക്കം സുരക്ഷിതമായി പൊട്ടിക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ടം വഹിക്കണം.