Diwali 2026: ദീപാവലിക്ക് ശേഷം ശുക്രൻ സംക്രമിക്കുന്നു! കന്നി ഉൾപ്പെടെയുള്ള രാശികളെ ഏത് രീതിയിൽ ബാധിക്കും?

ജോലിസ്ഥലത്ത് ഉള്ളവർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യത. ഇവരുടെ പരിശ്രമങ്ങൾക്ക്‌ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതിനനുസരിച്ച് ആവേശകരമായ ഒരു അന്തരീക്ഷം ഉണ്ടാകും. കൂടാതെ ജീവിതത്തിൽ അപ്രതീക്ഷിതമായ നല്ല മാറ്റങ്ങൾ സംഭവിക്കും. അതേസമയം ബിസിനസുകാർക്ക് ഈ കാലയളവിൽ ഇരട്ടി ലാഭവും പ്രതീക്ഷിക്കാം..........

Diwali 2026: ദീപാവലിക്ക് ശേഷം ശുക്രൻ സംക്രമിക്കുന്നു! കന്നി ഉൾപ്പെടെയുള്ള രാശികളെ ഏത് രീതിയിൽ ബാധിക്കും?

Venus Transit In Diwali

Published: 

06 Nov 2026 | 05:37 PM

ഒമ്പത് ഗ്രഹങ്ങളിൽ ശുക്രനെ ഏറ്റവും ശുഭകരമായ ഗ്രഹമായാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ശുക്രൻ സമ്പത്ത്, സമൃദ്ധി, സ്നേഹം, സുഖം, ആഡംബരം എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ശുക്രൻ്റെ ചലനത്തിലെ മാറ്റം എല്ലാ രാശിചിഹ്നനങ്ങളെയും ബാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ദീപാവലിക്ക് ശേഷം 2026 നവംബർ 14നാണ് ശുക്രൻ സംക്രമിക്കുന്നത്.

ശുക്രൻ്റെ ഈ നേർരേഖ ചലനം ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങളാണ് നൽകുന്നത്. ഈ കാലഘട്ടത്തിൽ ചില രാശിക്കാരുടെ കരിയർ, ബിസിനസ്, സാമ്പത്തിക സ്ഥിതി, വ്യക്തിപരമായ സുഖം എന്നിവയിൽ നല്ല പുരോഗതി കൈവരിക്കും. അത് ഏതൊക്കെ രാശികളാണ് നോക്കാം.

ALSO READ:18 വർഷത്തിന് ശേഷം രാഹു മകരം രാശിയിലേക്ക്! ഈ മൂന്നു രാശിക്കാർക്ക് കരിയറിൽ മുന്നേറ്റം

മേടം

മേടം രാശിക്കാർക്ക് ശുക്രന്റെ നേരിട്ടുള്ള ചലനം സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം നൽകും. ജോലിസ്ഥലത്ത് ഉള്ളവർക്ക് മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കാൻ സാധ്യത. ഇവരുടെ പരിശ്രമങ്ങൾക്ക്‌ അംഗീകാരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ അവരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതിനനുസരിച്ച് ആവേശകരമായ ഒരു അന്തരീക്ഷം ഉണ്ടാകും. കൂടാതെ ജീവിതത്തിൽ അപ്രതീക്ഷിതമായ നല്ല മാറ്റങ്ങൾ സംഭവിക്കും. അതേസമയം ബിസിനസുകാർക്ക് ഈ കാലയളവിൽ ഇരട്ടി ലാഭവും പ്രതീക്ഷിക്കാം. ഇവരുടെ ആത്മവിശ്വാസത്തിലെ വർദ്ധനവ് ഇവരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്ക് കാരണമാകും. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് ഇത് വളരെയധികം ശുഭകരമായ സമയമായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം അനുകൂല ഫലങ്ങൾ നൽകും ജോലിയിൽ ഉള്ളവർക്ക് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനക്കയറ്റങ്ങളും ലഭിക്കും. അതേസമയം ബിസിനസുകാർക്ക് പുതിയ കരാറുകളും ലഭിക്കാനുള്ള സാധ്യതയുണ്ട്. കോടതി കേസുകളിൽ വിധി അവർക്ക് അനുകൂലമായി വരും. അവരുടെ ശ്രമങ്ങൾ അവർക്ക് വലിയ വിജയം നൽകും. ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വിവാഹിതർക്ക് ഇപ്പോൾ അവർക്ക് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിക്കും. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങൾ വളരെ കാലമായി സ്വപ്നം കണ്ടിരുന്ന വാഹനമോ വീട് വാങ്ങാൻ അവസരം നിങ്ങൾക്ക് ലഭിക്കും.

തുലാം

തുലാം രാശിയുടെ അധിപനായ ശുക്രൻ ആയതിനാൽ ഈ സംക്രമണം ഇവർക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. ഇവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ജീവിതത്തിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കാം. അതേസമയം ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കൂടുതൽ ലാഭം ലഭിക്കും. ഈ സമയത്ത് പുതിയ നിക്ഷേപങ്ങൾ അവർക്ക് നല്ല ലാഭം. ജീവിതത്തിലെ പല പ്രശ്നങ്ങൾ ഇപ്പോൾ അവസാനിക്കും. ശുക്രൻ്റെ അനുഗ്രഹത്താൽ അവർക്ക് ജീവിതത്തിൽ സമാധാനവും പുരോഗതിയും ആസ്വദിക്കാൻ സാധിക്കും.

കുംഭം

ശുക്രൻ്റെ ഈ ഗ്രഹം മാറ്റം മൂലം കുംഭം രാശിക്കാർക്ക് വലിയ മാറ്റങ്ങൾ നേരിടേണ്ടി വരും. ഈ സമയത്ത് സാമ്പത്തിക സ്ഥിതി മടങ്ങ് വർദ്ധിക്കും. ഓഫീസിലെ മാറ്റങ്ങൾ ഇവർക്ക് മികച്ച ഫലങ്ങൾ നൽകും. ഇത് ജോലി ചെയ്യുന്നവർക്ക് നിരവധി നല്ല നേട്ടങ്ങൾ നൽകുന്നു. ഓഫീസിലെ ജോലിഭാരം കുറയുന്നതിനാൽ സമ്മർദ്ദം കുറയും. വിവാഹിതർക്ക് ജീവിതം സമാധാനവും നിറഞ്ഞ ഇവരുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ ഇപ്പോൾ പൂർത്തീകരിക്കപ്പെടും.

ENGLISH SUMMARY

Among the nine planets, Venus is considered the most auspicious. In astrology, Venus is associated with wealth, prosperity, love, comfort, and luxury. It is believed that any change in the movement of Venus affects all zodiac signs. Venus will transit on November 14, 2026, following Diwali.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി