AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Mahalaxmi Rajyog 2025: തലവര മാറും, സമ്പത്തിൽ ആറാടും! ദീപാവലിയിൽ മഹാലക്ഷ്മി രാജയോഗത്താൽ ഈ രാശിക്കാർക്ക് സുവർണ്ണനേട്ടങ്ങൾ

Mahalaxmi Rajyog 2025: 100 വർഷത്തിനു ശേഷം ദീപാവലി ദിനത്തിൽ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോ​ഗം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കാണ് കാരണമാകുക. ദീപാവലി ദിനത്തിൽ ചൊവ്വ ഇപ്പോൾ സ്ഥിതി ചെയ്യുന്ന തുലാം രാശിയിലേക്ക് ചന്ദ്രൻ പ്രവേശിക്കും.

Diwali Mahalaxmi Rajyog 2025: തലവര മാറും, സമ്പത്തിൽ ആറാടും! ദീപാവലിയിൽ മഹാലക്ഷ്മി രാജയോഗത്താൽ ഈ രാശിക്കാർക്ക് സുവർണ്ണനേട്ടങ്ങൾ
Mahalaxmi Rajyog Form On Diwali 2025Image Credit source: Tv9 Network
ashli
Ashli C | Published: 16 Oct 2025 08:12 AM

ജ്യോതിഷപ്രകാരം എല്ലാവർഷവും കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷത്തെ കാർത്തിക മാസത്തിലെ അമാവാസി ദിനം ഒക്ടോബർ 20ന് ഉച്ചകഴിഞ്ഞ് 3:44 ന് ആരംഭിച്ച് ഒക്ടോബർ 21ന് വൈകുന്നേരം 5:54 വരെ നീണ്ടു നിൽക്കും. അതിനാൽ പ്രദോഷകാലത്തിന് മുൻഗണന നൽകുന്ന വിശ്വാസികൾ ഒക്ടോബർ 20ന് ദീപാവലി ആഘോഷിക്കും.

സൂര്യോദയത്തിന് പ്രാധാന്യം നൽകുന്ന ആളുകൾ ഒക്ടോബർ 21നും ആഘോഷിക്കും. ഒക്ടോബർ 21 ദീപാവലി ദിനത്തിൽ ചൊവ്വ ഇപ്പോൾ സ്ഥിതി ചെയ്യുന്ന തുലാം രാശിയിലേക്ക് ചന്ദ്രൻ പ്രവേശിക്കും. ഇത് ഒരു അപൂർവരാജയോഗത്തിനാണ് കാരണമാകുന്നത്. തുലാം രാശിയിലേക്കുള്ള ചന്ദ്രന്റെ പ്രവേശനം നൂറുവർഷത്തിനു ശേഷമുള്ള മഹാലക്ഷ്മി രാജയോഗത്തിനാണ് കാരണമാകുന്നത്. ഇത് ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും. ജീവിതത്തിൽ മനസ്സമാധാനവും നിലനിൽക്കും. ഈ ഭാഗ്യരാശിക്കാർ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി രാശി

100 വർഷങ്ങൾക്ക് ശേഷം ദീപാവലി ദിനത്തിൽ രൂപപ്പെടുന്ന മഹാലക്ഷ്മി രാജയോഗം കന്നി രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ രാശിക്കാരുടെ സമ്പത്തിനാണ് ഈ മഹാലക്ഷ്മി രാജ്യോ​ഗം കൊണ്ട് ഏറ്റവും ഗുണകരം. അതിനാൽ ഈ രാജയോ​ഗം രൂപപ്പെടുന്നതോടെ നിങ്ങൾക്ക് ഇടയ്ക്കിടെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഓഹരി വിപണിയിൽ നിന്നോ നിക്ഷേപങ്ങളിൽ നിന്നോ പഴയ ഏതെങ്കിലും പണമിടപാടുകളിൽ നിന്നും നിങ്ങൾക്ക് അപ്രതീക്ഷിതമായ ലാഭം ലഭിച്ചേക്കാം. കടം കൊടുത്തിട്ട് തിരികെ ലഭിക്കാത്ത പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വർദ്ധിക്കും വരുമാനസ്രോതസ്സുകൾ ഉയർന്നു വരും. ബിസിനസിൽ അപ്രതീക്ഷിതമായ ലാഭം ഉണ്ടാകും. മൊത്തത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്.

മകരം രാശി

മഹാലക്ഷ്മി രാജയോഗം രൂപപ്പെടുന്നതോടെ മകരം രാശിക്കാർക്ക് നല്ല ദിനങ്ങൾ ആരംഭിക്കും. കാരണം മകരം രാശിക്കാരുടെ കർമ്മ ഭാവത്തിലാണ് മഹാലക്ഷ്മി രാജയോഗം സ്വാധീനിക്കുക. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി കണ്ടെത്താൻ സാധിക്കും. സർക്കാർ ജോലികൾക്ക് വേണ്ടി പരീക്ഷ എഴുതുന്നവർക്ക് വിജയം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. തൊഴിലില്ലാത്തവർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത. ബിസിനസുകാരെ സംബന്ധിച്ച് ഇനി നേട്ടങ്ങളുടെ ദിവസമാണ്. പുതിയ കരാറുകളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ശക്തിപ്പെടും.

കർക്കിടക രാശി

മഹാലക്ഷ്മി രാജയോഗം കർക്കിടക രാശിക്കാർക്ക് ബംബർ നേട്ടങ്ങളാണ് കൊണ്ടുവരിക എന്നാണ് ജ്യോതിഷ ഫലം. നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ അനുഭവപ്പെടും. നിങ്ങൾക്ക് വാഹനമോ സ്വത്തോ വാങ്ങാൻ സാധിക്കും. കുടുംബത്തിനുള്ളിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. വീട്ടിൽ ശുഭകരമായ സംഭവങ്ങൾ നടന്നേക്കാം. വീട്ടിലെ സ്ത്രീകൾ പരസ്പരമുള്ള ബന്ധം ശക്തിപ്പെടും. ജോലിയുള്ളവർക്ക് സ്ഥാനക്കയറ്റം ശമ്പള വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തിക്ക് ഫലം കാണും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)