Gita Jayanthi 2025: ഗീതാ ജയന്തി എപ്പോഴാണ്? ഐതീഹ്യം കൃത്യമായ തീയ്യതി ശുഭസമയം എന്നിവ അറിയുക

Gita Jayanthi 2025: ഈ ദിനത്തിൽ ഭക്തർ ആത്മീയ അനുഗ്രഹം നേടുന്നതിനും ആഗ്രഹപൂർത്തീകരണത്തിനുമായി ഉപവസിക്കുകയും ആരാധിക്കുകയും ഗീത പാരായണം ചെയ്യുകയും ചെയ്യും. എല്ലാവർഷവും...

Gita Jayanthi 2025: ഗീതാ ജയന്തി എപ്പോഴാണ്? ഐതീഹ്യം കൃത്യമായ തീയ്യതി ശുഭസമയം എന്നിവ അറിയുക

Gita Jayanthi

Published: 

19 Nov 2025 13:08 PM

ഭഗവാൻ കൃഷ്ണൻ അർജുനന് ഭഗവത്ഗീത പകർന്നു നൽകിയതിനെയാണ് ഗീതാ ജയന്തിയായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ഭക്തർ ആത്മീയ അനുഗ്രഹം നേടുന്നതിനും ആഗ്രഹപൂർത്തീകരണത്തിനുമായി ഉപവസിക്കുകയും ആരാധിക്കുകയും ഗീത പാരായണം ചെയ്യുകയും ചെയ്യും. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ ശുക്ല പക്ഷത്തിലെ പത്താം ദിവസത്തിന്റെ പിറ്റേന്നാണ് മോക്ഷദ ആചരിക്കുന്നത്.

ഈ ശുഭദിനത്തിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുകയും ഭഗവാൻ ലക്ഷ്മി നാരായണനെ ഭക്തിപൂർവ്വം ആരാധിക്കുകയും ചെയ്യുന്നു. ഏകാദശിവൃതം അനുഷ്ഠിക്കുന്നത് മരണാനന്തരം മോക്ഷം നൽകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിലെ പുരാതന ലിഖിതങ്ങൾ പ്രകാരം, ദ്വാപരയുഗത്തിൽ, ആഘോൺ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയിൽ, കുരുക്ഷേത്ര യുദ്ധക്കളത്തിൽ വെച്ച് ഭഗവാൻ കൃഷ്ണൻ അർജുനന് ഭഗവദ്ഗീതയുടെ ഉപദേശങ്ങൾ നൽകിയെന്നാണ് വിശ്വാസം.

ALSO READ: സമ്പത്തും സൗഭാ​ഗ്യങ്ങളും നിറയും! ബുധനാഴ്ച്ചകളിൽ ഈ ​ഗണേസമന്ത്രങ്ങൾ ചൊല്ലൂ

അതിനാൽ, എല്ലാ വർഷവും മാർഗശീർഷത്തിലെ ശുക്ലപക്ഷ ഏകാദശിയിൽ ഗീതാജയന്തി ഹിന്ദുമത വിശ്വാസികൾ അതിന്റെ എല്ലാ വിധ പ്രാധാന്യത്തോടേയും ആഘോഷിക്കുന്നു. ഗീതാജയന്തി ശ്രീമദ് ഭഗവദ്ഗീതയുടെ ജനനത്തെ പ്രതീകപ്പെടുത്തുന്നു. ഈ വർഷം ഗീതാ ജയന്തി ആഘോഷിക്കുന്നത് ഡിസംബർ ഒന്നിനാണോ നവംബർ 30നാണോ എന്നൊരു സംശയം ഉണ്ട്.

ശുഭസമയം നവംബർ 30ന് രാത്രി 9:29ന് ആരംഭിച്ച ഡിസംബർ ഒന്നിന് വൈകുന്നേരം 7:01 അവസാനിക്കും. അതിനാൽ ഗീതാ ജയന്തി ഡിസംബർ 1 തിങ്കളാഴ്ചയാണ് ഈ വർഷം ആചരിക്കുന്നത്.ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഈ ദിവസം ശിവവാസ യോഗവുമായും അഭിജിത് മുഹൂർത്തവുമായും ഒത്തുവരുന്നു. അതിനാൽ തന്നെ ഈ യോഗങ്ങളിൽ ഭ​ഗവാൻ ശ്രീകൃഷ്ണനെ ആരാധിക്കുന്നത് പരിധിയില്ലാത്ത അനുഗ്രഹങ്ങൾ കൈവരുത്തുമെന്നും ഭക്തന്റെ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.

​ഗീതാ ജയന്തി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കൂ

ശ്രീകൃഷ്ണ മന്ത്രങ്ങൾ
ഓം കൃഷ്ണായ നമഃ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഓം ശ്രീകൃഷ്ണഃ ശരണം മമഃ
ഓം ദേവകിനന്ദനായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത്
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും