Guruvayoor Ekadasi 2025: ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ആ​ഘോഷിക്കും

Guruvayoor Ekadasi 2025 Rituals: ഈശ്വര സാക്ഷാത്കാരത്തിനുള്ള ലളിതമായ മാർഗ്ഗരേഖ കൂടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. പൊതുവിൽ ഒരു നേരം അരി ഭക്ഷണം കഴിച്ച് ലളിതമായ ഭക്ഷണവും....

Guruvayoor Ekadasi 2025: ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച ആ​ഘോഷിക്കും

Guruvayoor Ekadashi

Published: 

30 Nov 2025 12:46 PM

ഗുരുവായൂർ ഏകാദശി തിങ്കളാഴ്ച. ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാനെ പ്രതിഷ്ഠിച്ചത് വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ (വെളുത്തപക്ഷം) ഏകാദശിയിലാണെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഈ ദിനം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം കൂടിയായി കണക്കാക്കപ്പെടുന്നു. ഏകാദശികളിൽ പ്രാധാന്യമുള്ള ഏകാദശിയായാണ് ഗുരുവായൂർ ഏകാദശി കണക്കാക്കുന്നത് ഈ വ്രതം അനുഷ്ഠിക്കുന്നത് മനുഷ്യന് മാനസികവും ശാരീരികവുമായ ശുദ്ധി നൽകുന്നു.

അതിനോടൊപ്പം തന്നെ ഈശ്വര സാക്ഷാത്കാരത്തിനുള്ള ലളിതമായ മാർഗ്ഗരേഖ കൂടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. പൊതുവിൽ ഒരു നേരം അരി ഭക്ഷണം കഴിച്ച് ലളിതമായ ഭക്ഷണവും ചിട്ടയോടും കൂടെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഏകാദശി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി വേണം വ്രതം ആരംഭിക്കാൻ.

ഏകാദശിയോട് അനുബന്ധിച്ചുള്ള തലേദിവസമായ ദശമി (നവംബർ 30), പിറ്റേന്നുള്ള ദ്വാദശി (ഡിസംബർ 2) എന്നീ ദിവസങ്ങളും വളരെ പ്രധാനമാണ്. ഏകാദശി ദിനം ഉദയാസ്തമയ പൂജയോടെ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പൂർത്തിയായതായി ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ അറിയിച്ചു.

ഏകാദശി ദിവസം ഉദയാസ്തമയ പൂജ മാറ്റിവയ്ക്കുന്നത് ദേവന് ഹിതം ആണെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞിട്ടുള്ളതായി ക്ഷേത്രം തന്ത്രി രേഖാമൂലം ദേവസ്വം ഭരണസമിതിയെ അറിയിച്ചിരുന്നു. എങ്കിലും സുപ്രീംകോടതി നിർദ്ദേശം ഉള്ളതിനാൽ ഉദയാസ്തമയ പൂജ നടത്താൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഈ വർഷവും ഏകാദശി നാളിൽ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവർ ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ദർശനത്തിന് പ്രാഥമിക പരിഗണന നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ ക്ഷേത്രമതിലിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവരുടെ ദർശനം പുലർച്ചെ 3.30ന് തുടങ്ങി 4.30ന് അവസാനിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും