ജന്മാഷ്ടമി നാളിൽ ഈ നക്ഷത്രക്കാർക്ക് സമയം തെളിയും; അറിയാം ഇന്നത്തെ സമ്പൂർണ രാശി ഫലം
Horoscope in Malayalam Today September 14th: മറ്റ് ചില രാശിക്കാർക്ക് ആരോഗ്യപരമായി ഇന്ന് അത്ര നല്ല ദിവസമല്ല. നിലവിലെ ഉദ്യോഗം നഷ്ടപ്പെടുത്താതിരിക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. നോക്കാം ഇന്നത്തെ രാശിഫലം.

പ്രതീകാത്മക ചിത്രം
ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് കലാരംഗത്തു ശോഭിക്കാൻ കഴിയും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ലഭിക്കും. മറ്റ് ചില രാശിക്കാർക്ക് ആരോഗ്യപരമായി ഇന്ന് അത്ര നല്ല ദിവസമല്ല. നിലവിലെ ഉദ്യോഗം നഷ്ടപ്പെടുത്താതിരിക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. നോക്കാം ഇന്നത്തെ രാശിഫലം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് കലാരംഗത്തു ശോഭിക്കാൻ കഴിയും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ലഭിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. വിവാഹദി മംഗള കർമങ്ങളിൽ പങ്കെടുക്കും. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അമിത ചിലവ് ഒഴിവാക്കുക. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ആരോഗ്യപരമായി ഇന്ന് അത്ര നല്ല ദിവസമല്ല. നിലവിലെ ഉദ്യോഗം നഷ്ടപ്പെടുത്താതിരിക്കുക. പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ പരാജയം നേരിടും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ് . സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കും. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് മോശം അനുഭവം ഉണ്ടാകാൻ സാധ്യതയുണ്ട്. മാധ്യമപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. കലാകാരന്മാർക്ക് ഗുണകരമായ സമയമാണ്. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ബിസിനസിൽ നേട്ടം ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് തൊഴിൽപരമായി ചില മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. എന്നാൽ അമിത ചിലവ് ഒഴിവാക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ തർക്കങ്ങൾ ഒഴിവാക്കുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ വിദ്ഗ്ദരുമായി ആശയവിനിമയം നടത്തുക.
മകരം
മകരം രാശിക്കാർക്ക് പൊതുവെ ഗുണകരമായ ദിവസമാണ് ഇന്ന്. മനസമാധാനവും സന്തോഷവും നിലനിൽക്കും. സാമ്പത്തികനില മെച്ചപ്പെടും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. കലാ മത്സരങ്ങളിൽ ഉന്നത വിജയം നേടും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. ആരോഗ്യകാര്യങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. ഭൂമി സംബന്ധമായ ചില ഇടപാടുകളിൽ തടസ്സങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ പരാജയം നേരിടും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. മക്കളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.