Today’s Horoscope: സാമ്പത്തിക നഷ്ടം, കുടുംബ കലഹം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Karkidakam Month Horoscope: മറ്റ് ചിലരുടെ കാര്യത്തിൽ വിപരീതമാണ് ഫലം. സാമ്പത്തിക നഷ്ട്ടം മുതൽ കുടുംബത്തിൽ കലഹം വരെ ഉണ്ടായേക്കാം. അതിനാൽ അതീവ ജാഗ്രതയോടെ വേണം ഈ നാളുകാർ ഇന്നത്തെ ദിവസം മുന്നോട്ട് പോകാൻ. അത്തരത്തിൽ ഇന്നത്ത് നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Horoscope
ഇന്ന് ജൂലൈ 19 ശനിയാഴ്ച്ച. കർക്കിടകം മാസം തുടങ്ങി മൂന്നാം ദിവസം. ചിലരുടെ നക്ഷത്രഫലം അനുസരിച്ച് അവർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ആരോഗ്യ കാര്യം മുതൽ കുടുംബത്തിൽ ഐശ്വര്യം വരെ പ്രതീക്ഷിക്കാം. എന്നാൽ മറ്റ് ചിലരുടെ കാര്യത്തിൽ വിപരീതമാണ് ഫലം. സാമ്പത്തിക നഷ്ട്ടം മുതൽ കുടുംബത്തിൽ കലഹം വരെ ഉണ്ടായേക്കാം. അതിനാൽ അതീവ ജാഗ്രതയോടെ വേണം ഈ നാളുകാർ ഇന്നത്തെ ദിവസം മുന്നോട്ട് പോകാൻ. അത്തരത്തിൽ ഇന്നത്ത് നക്ഷത്രഫലം വിശദമായി വായിച്ചറിയാം.
മേടം
മേടം രാശിക്കാർ ഇന്ന് പല കാര്യങ്ങളിൽ അസ്വസ്ഥരായേക്കാം. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. അതിനാൽ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോകുക. പണം കൈകാര്യം ചെയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. ആർക്കും കടം കൊടുക്കരുത്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. ആരോഗ്യം നല്ലതായിരിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല ദിവസമായിരിക്കും. കൂടുതൽ തിരക്കുണ്ടാവും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കാം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ചില കടമ്പകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാകും. ജോലിസ്ഥലത്ത് പുതിയ കാര്യങ്ങൾ സംഭവിച്ചേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണങ്ങളുടെ ദിവസമാണ്. കുടുംബത്തിൽ ചില തർക്കങ്ങൾ രൂപപ്പെട്ടേക്കാം. നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കണം.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് പല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ആത്മവിശ്വാസം കൈവിടരുത്. ആരോഗ്യം ശ്രദ്ധിക്കാതെ പോകരുത്. ഏത് തീരുമാനവും ശ്രദ്ധയോടെ എടുക്കണം. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ വേണം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കഠിനാധ്വാനത്തിലൂടെ പല കാര്യങ്ങൾ നേടിയെടുക്കാനാകും. അതിനാൽ മനസ്സിന് വളരെയധികം സന്തോഷം തോന്നും. ദേഷ്യം നിയന്ത്രിക്കാൻ ശ്രമിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ജോലിയിൽ കൂടുതൽ അവസരങ്ങൾക്ക് സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരെ ആകർഷിക്കാൻ സാധിക്കുന്നത് സ്ഥാനകയറ്റത്തിന് കാരണമാകും. നിങ്ങളുടെ നല്ല പ്രവർത്തികൾക്ക് പ്രശംസ ലഭിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ചില പ്രശ്നങ്ങളും ആശങ്കകളും ഉണ്ടാവാം. അതിനെ അഭിമൂഖീകരിച്ച് മുന്നോട്ട് പോകുക. ബിസിനസ്സിൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിലും കരിയറിലും വിജയം ഉണ്ടാകും. കൂട്ടുകാരുമായി സമയം ചെലവഴിക്കാൻ അവസരം കിട്ടും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. അതിനെ മറികടക്കേണ്ടത് ആവശ്യമാണ്. ആരോഗ്യം ശ്രദ്ധിക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകുന്നത് മനസിന് സമാധാനം നൽകും. ആരോഗ്യ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബന്ധുക്കളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)