AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today; സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം; അലസത ഒഴിവാക്കുക; നോക്കാം ഇന്നത്തെ രാശിഫലം

Horoscope Malayalam on September 6th: ചില രാശിക്കാർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്ന് നോക്കാം.

Horoscope Today; സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം; അലസത ഒഴിവാക്കുക; നോക്കാം ഇന്നത്തെ രാശിഫലം
Horoscope Image Credit source: Gettyimages
sarika-kp
Sarika KP | Published: 06 Sep 2025 06:26 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കണം. മറ്റ് ചില രാശിക്കാർ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം. ചില രാശിക്കാർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. പന്ത്രണ്ട് രാശികളിലുള്ളവർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അമിത ചിലവ് ഒഴിവാക്കുക. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. ആരുമായും ദേഷ്യത്തിൽ സംസാരിക്കരുത്.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും. ശുഭ കാര്യങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ചെറിയ നഷ്ടങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ വന്ന് ചേരാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ വന്ന് ചേരും. എല്ലാ കാര്യങ്ങളിലും മുതിർന്നവരുമായി ആശയവിനിമയം നടത്തുക. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് മാനസിക ആരോ​ഗ്യത്തിന് നല്ലതാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. ഭാര്യയുമായി പുറത്ത് പോകാൻ സമയം കണ്ടെത്തുക. എല്ലാ കാര്യത്തിലും ക്ഷമയോടെ പെരുമാറുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലിയിൽ കഴിവുകൾക്ക് അനുസരിച്ചുള്ള അംഗീകാരം കിട്ടും. സർക്കാർ ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക വളർച്ച ഉണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ മികച്ച അം​ഗീകാരം ലഭിക്കും. പുതിയ ജോലി ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ലതാണ്.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ജോലി സ്ഥലത്ത് ശത്രുക്കൾ ഉണ്ടാവാം. ആരെയും അന്ധമായി വിശ്വസിക്കരുത്. വിദേശത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ എല്ലാ കാര്യങ്ങളും ശരിയല്ലേ എന്ന് അന്വേഷിക്കുക.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഊർജ്ജസ്വലമായിരിക്കും. ബിസിനസ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. ചെറിയ യാത്രകൾ ഗുണം ചെയ്യും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങൾ ഗുണം ചെയ്യും. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ വേണം. പുതിയ ജോലികളിൽ അവസരം ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് ദിവസം മോശമായിരിക്കും. സാഹസികമായ കാര്യങ്ങൾ ഒഴിവാക്കുക. യാത്രകൾ വേണ്ടി വരും. ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും അലസത ഒഴിവാക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും.. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. വീടോ വാഹനങ്ങളോ വാങ്ങിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. മത്സര പരീക്ഷകളിൽ വിജയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)