Today’s Horoscope: ജോലിഭാരം കൂടാം, ആരോഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം അറിയാം

Horoscope Malayalam Today August 22: ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെയെന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

Today’s Horoscope: ജോലിഭാരം കൂടാം, ആരോഗ്യം ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം അറിയാം

പ്രതീകാത്മക ചിത്രം

Published: 

22 Aug 2025 | 06:03 AM

ഇന്ന് ഓഗസ്റ്റ് 22, വെള്ളിയാഴ്ച. ഓരോ ദിവസവും ഓരോ രാശികർക്കും എങ്ങനെ ആയിരിക്കുമെന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. ചില രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായും ആരോഗ്യപരമായുമെല്ലാം അനുകൂലമാണെങ്കിൽ മറ്റ് ചിലർക്ക് നേരെ മറിച്ചാകാം. ഓരോ ദിവസവും ഇത് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾ ഓരോരുത്തർക്കും എങ്ങനെയെന്നറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യത്തിൽ ശ്രദ്ധ വേണം. വീട് പണി പൂർത്തിയാക്കും. അപകടം തരണം ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. പ്രതീക്ഷിച്ച സഹായം ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് യാത്ര കൊണ്ട് നേട്ടമുണ്ടാകും. വരുമാനം വർദ്ധിക്കും. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. പുതിയ വാഹനം വാങ്ങും. കടബാധ്യതകൾ പരിഹരിക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരമായിരിക്കും. അയൽക്കാരുമായി തർക്കങ്ങൾക്ക് ഇടയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാധനങ്ങൾ നഷ്ടപ്പെടാൻ സാധ്യത. ജോലിയിൽ അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭൂമി ക്രയവിക്രയങ്ങളിൽ ലാഭം ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത. കുടുംബ ജീവിതം സന്തോഷകരമാകും. ഏറെ കാലമായി ആഗ്രഹിച്ചിരുന്നൊരു കാര്യം സാധിക്കും. പുതിയ വാഹനം വാങ്ങും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് ചെയ്യാതിരിക്കുക. കലാസാഹിത്യ മത്സരങ്ങളിൽ വിജയിക്കും. വീട് പുതുക്കി പണിയാൻ അവസരം ലഭിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമാകും. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ മാറും.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ഇന്ന് പൂർവ്വികസ്വത്ത് കൈവരും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് യാത്ര കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. വായ്‌പകൾ അനുവദിച്ചു കിട്ടും. പ്രവർത്തന രംഗത്ത് ശോഭിക്കും. പണം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം.

മകരം

മകരം രാശിക്കാർ ഇന്ന് പരീക്ഷയിൽ മികച്ച വിജയം നേടും. കുടുംബക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും.

കുംഭം

കുംഭം രാശിക്കാർ ഇന്ന് സാമ്പത്തിക നില പുരോഗമിക്കും. ആഗ്രഹിച്ച സ്ഥലത്ത് പോകാനാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ആരോഗ്യം തൃപ്തികരമാണ്.

മീനം

മീനം രാശിക്കാർ ഇന്ന് മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റും. ബന്ധുവിൽ നിന്നും സഹായം ലഭിക്കും. വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ