Today’s Horoscope: അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും, ദൂരയാത്ര പോകും; ഇന്നത്തെ രാശിഫലം അറിയാം
Horoscope Malayalam Today August 4 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയേണ്ടേ? അതിനായി സമ്പൂർണ രാശി ഫലം വായിക്കാം.
ഇന്ന് ഓഗസ്റ്റ് അഞ്ച്, ചൊവ്വാഴ്ച. ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് നല്ലതായിരിക്കും. തൊഴിൽപരമായും സാമ്പത്തികപരമായും ആരോഗ്യപരമായും ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. എന്നാൽ, മറ്റ് ചില രാശിക്കാർ ചില പ്രതിസന്ധികൾ നേരിട്ടേക്കാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയേണ്ടേ? അതിനായി സമ്പൂർണ രാശി ഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. തൊഴിൽപരമായി ഗുണകരമായ ദിവസമായിരിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും. പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കാർഷിക മേഖലയിൽ പുരോഗതി കാണുന്നു. സാമ്പത്തിക നില മെച്ചപ്പെടും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനാകും. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമല്ല. പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വരും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് ജോലിഭാരം കൂടും. ദൂരയാത്ര പോകേണ്ടതായി വരും. വരുമാനം വർധിക്കും. സുഹൃത്തിനെ കൊണ്ട് നേട്ടം ഉണ്ടകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർ ഇന്ന് എതിരാളികളെ കരുതിയിരിക്കണം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങൾ ചെയ്തു തീർക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. യാത്ര ചെയ്യേണ്ടതായി വരും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നടക്കും. വരുമാനം മെച്ചപ്പെടും. കലാരംഗത്ത് ശോഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാം.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും. യാത്രകൾ പ്രയോജനകരമാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത കേൾക്കാൻ ഇടവരും. കുടുംബജീവിതം സന്തോഷകരമാകും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പങ്കാളിയുമായി അകന്നു കഴിയാൻ ഇടയുണ്ട്. അടുത്ത സുഹൃത്തുമായി അഭിപ്രായ ഭിന്നതയ്ക്കും സാധ്യത. തൊഴിൽ രംഗത്ത് പ്രശ്നങ്ങളില്ല.
മകരം
മകരം രാശിക്കാർക്ക് ഇന്ന് പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പുതിയ പ്രണയം ഉടലെടുക്കും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും.
കുംഭം
കുംഭം രാശിക്കാർ ഇന്ന് മാനസിക സംഘർഷങ്ങൾ അനുഭവിക്കും. അടുത്ത ബന്ധുക്കളുമായി അഭിപ്രായ ഭിന്നതയ്ക്ക് സാധ്യത. അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
മീനം
മീനം രാശിക്കാർ ഇന്ന് തൊഴിൽപരമായി വലിയ നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അസ്വസ്ഥതകൾക്ക് ഇടയുണ്ട്. വാഹനത്തിൽ കേടുപാടുകൾ സംഭവിക്കാം. ആരോഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)