AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: ഇന്ന് നിങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വന്നേക്കും, ഇന്നത്തെ നക്ഷത്രഫലം

Daily Astrological Predictions for may 16, 2026 : ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങൾ ഇന്ന് നിങ്ങളുടെ രാശിയെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയാം. ചിലർക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും കരിയറിൽ വലിയ അംഗീകാരങ്ങളും തേടിവരുമ്പോൾ, മറ്റുചിലർക്ക് ഇന്ന് തടസ്സങ്ങളുടെയും സാമ്പത്തിക നഷ്ടങ്ങളുടെയും ദിവസമായിരിക്കാം. പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ ഫലം വിശദമായി വായിക്കാം...

Today’s Horoscope: ഇന്ന് നിങ്ങളുടെ ദുരിതങ്ങൾക്ക് അറുതി വന്നേക്കും, ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Aswathy Balachandran
Aswathy Balachandran | Published: 16 May 2026 | 06:13 AM

നവഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങളും നക്ഷത്രസ്ഥിതിയും അനുസരിച്ച് പന്ത്രണ്ട് രാശികളിലും ജനിച്ചവർക്ക് ഇന്നത്തെ ദിവസം എങ്ങനെയെന്ന് അറിയാം. മേടം, മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കുമ്പോൾ ചില രാശിക്കാർക്ക് ഇന്ന് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.

മേടം

മേടക്കൂറുകാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയവും സന്തോഷവും കൈവരുന്ന ദിവസമാണ്. മത്സരപരീക്ഷകളിൽ മികച്ച വിജയവും സമൂഹത്തിൽ അംഗീകാരവും ലഭിക്കും. അഭിമാനകരമായ നിമിഷങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ലക്ഷ്യം കാണും.

ഇടവം

ഇടവക്കൂറുകാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല. ചെയ്യുന്ന കാര്യങ്ങളിൽ തടസ്സങ്ങളും മനഃപ്രയാസവും ഉണ്ടായേക്കാം. ഇച്ഛാഭംഗം, മറ്റുള്ളവരുമായി കലഹം എന്നിവയ്ക്ക് സാധ്യതയുണ്ട്. അഭിമാനക്ഷതവും അപകടഭീതിയും മനസ്സിനെ അലട്ടിയേക്കാം. എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പുലർത്തുക.

മിഥുനം

മിഥുനക്കൂറുകാർക്ക് ഇന്ന് കാര്യവിജയത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാണ്. മുൻപ് നേരിട്ടിരുന്ന തടസ്സങ്ങൾ മാറിവരും. മത്സരങ്ങളിൽ വിജയം, പ്രശസ്തി, അംഗീകാരം എന്നിവ ലഭിക്കും. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഇഷ്ടഭക്ഷണസമൃദ്ധിയും സന്തോഷവും ആസ്വദിക്കാൻ സാധിക്കും.

കർക്കടകം

കർക്കടകക്കൂറുകാർക്ക് ഇന്ന് മികച്ച ദിവസമാണ്. വലിയ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കും. പ്രവർത്തനവിജയവും മത്സരവിജയവും ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ ബിസിനസ് സാധ്യതകൾ മുന്നിൽ തെളിഞ്ഞുവരും. ഇന്ന് ചില രാശിക്കാർക്ക് യാത്രാവേളകളിൽ പ്രതികൂല സാഹചര്യങ്ങൾ ഉള്ളതിനാൽ ദൂരയാത്രകൾ ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ചിങ്ങം

ചിങ്ങക്കൂറുകാർക്ക് ഇന്ന് കാര്യങ്ങൾ വിചാരിച്ച പോലെ നടക്കണമെന്നില്ല. കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത കാണുന്നു. അനാവശ്യ കലഹങ്ങളിൽ ചെന്നുചാടരുത്. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ യാത്രകളിൽ അതീവ ജാഗ്രത പാലിക്കുക.

ALSO READ: മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം

കന്നി

കന്നിക്കൂറുകാർക്ക് ഇന്ന് അലച്ചിലും കാര്യപരാജയവും ഉണ്ടായേക്കാവുന്ന ദിവസമാണ്. അനാവശ്യ ചെലവുകൾ വർദ്ധിക്കും. ധനതടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ സൂക്ഷിക്കുക. ബാങ്ക് വായ്പകൾക്കായി ശ്രമിക്കുന്നവർക്ക് ഇന്ന് പരാജയം നേരിട്ടേക്കാം.

തുലാം

തുലാക്കൂറുകാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. ബന്ധുസമാഗമവും സൽക്കാരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ഉണ്ടാകും. പ്രിയപ്പെട്ടവരുമായി ഒത്തുകൂടാൻ സാധിക്കുന്നത് മനസ്സിന് സന്തോഷം നൽകും.

വൃശ്ചികം

വൃശ്ചികക്കൂറുകാർക്ക് ഇന്ന് അനുകൂലമായ വലിയ മാറ്റങ്ങളുടെ ദിവസമാണ്. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും തൊഴിൽപരമായ അംഗീകാരവും ലഭിക്കും. വലിയ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

ധനു

ധനുക്കൂറുകാർക്ക് ഇന്ന് കാര്യപരാജയത്തിനും നഷ്ടങ്ങൾക്കും സാധ്യത കാണുന്നു. ശരീരസുഖക്കുറവും ഉദരസംബന്ധമായ അസുഖങ്ങളും അലട്ടിയേക്കാം. യാത്രാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്യുക. മനസ്സിൽ സ്വസ്ഥതക്കുറവ് അനുഭവപ്പെടാം.

മകരം

മകരക്കൂറുകാർക്ക് ഇന്ന് പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിടേണ്ടി വരും. ഇച്ഛാഭംഗവും സാമ്പത്തിക നഷ്ടവും മനസ്സിനെ അസ്വസ്ഥമാക്കാം. യാത്രാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ദീർഘദൂര യാത്രകൾ ഇന്നത്തേക്ക് ഒഴിവാക്കുന്നത് നന്നായിരിക്കും.

കുംഭം

കുംഭക്കൂറുകാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ശത്രുക്കളുടെ ശല്യം കുറയും. പരീക്ഷകളിൽ മികച്ച വിജയം നേടാൻ സാധിക്കും. പുതിയ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇന്ന് അനുകൂല ഉത്തരവുകൾ ലഭിക്കും.

മീനം

മീനക്കൂറുകാർക്ക് ഇന്ന് പ്രതികൂലമായ ദിവസമാണ്. കാര്യപരാജയവും ശത്രുശല്യവും ഉണ്ടായേക്കാം. ശരീരത്തിൽ ചെറിയ രീതിയിലുള്ള ക്ഷതങ്ങൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. യാത്രാതടസ്സങ്ങൾക്കും വേദനാജനകമായ അനുഭവങ്ങൾക്കും സാധ്യത കാണുന്നുണ്ട്. പ്രാർത്ഥനകളോടെ ദിവസം ആരംഭിക്കുക.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

English Summary

This daily horoscope report highlights a highly favorable day for Aries, Gemini, Cancer, Libra, and Scorpio, predicting success in education, career advancements, and financial gains. Conversely, signs like Taurus, Leo, Virgo, Sagittarius, Capricorn, and Pisces are advised to remain cautious due to potential obstacles, travel delays, and health or safety concerns.

Follow Us