Horoscope malayalam: സംഭാഷണം നിയന്ത്രിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on May 28:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്.ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം.  ചിലർക്കെങ്കിലും ഇന്നത്തെ ദിവസത്തെ ആസൂത്രണം ചെയ്യാൻ ഈ രാശി ഫലം സഹായകരമായിരിക്കും.......

Horoscope malayalam: സംഭാഷണം നിയന്ത്രിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On May 28

Updated On: 

28 May 2026 | 07:05 AM

ഇന്ന് മെയ് 28 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം.  ചിലർക്കെങ്കിലും ഇന്നത്തെ ദിവസത്തെ ആസൂത്രണം ചെയ്യാൻ ഈ രാശി ഫലം സഹായകരമായിരിക്കും. 12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. അമിതാഭോജനം ഒഴിവാക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചിലവുകൾ വന്ന് ചേർന്നേക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ഇടവം

കലോറി കൂടിയ ആഹാരങ്ങൾ ഒഴിവാക്കുകയും വ്യായാമം ചെയ്യുന്നതിൽ നിങ്ങൾ ഉറച്ചുനിൽകുകയും ചെയ്യുക. മനസ്സിന്റെ സമാധാനത്തിനും പ്രാധാന്യം നൽകുക. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മിഥുനം

കലോറി കൂടിയ ആഹാരങ്ങൾ ഒഴിവാക്കുകയും വ്യായാമത്തോട് ധാർമ്മികത കാട്ടുകയും ചെയ്യുക. വിവാഹിതരായവർ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ന് ധാരാളം പണം ചിലവഴിക്കേണ്ടിവരും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

കർക്കിടകം

മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. പൊതുവിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ചിങ്ങം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസവും ബുദ്ധിമുട്ടും നേരിടാൻ സാധ്യത. ആത്മവിശ്വാസം കൈവിടാതെ എല്ലാ കാര്യങ്ങളും പൂർത്തിയാക്കുക.

കന്നി

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ നേടാനും സാധ്യത. മറ്റുകാര്യങ്ങളിൽ തടസവും ബുദ്ധിമുട്ടു നേരിട്ടേക്കാം. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യപരമായ കാഴ്ച്ചപ്പാടിൽ വളരെ നല്ല ദിവസം. നിങ്ങളുടെ മനസ്സിന്‍റെ സന്തോഷകരമായ അവസ്ഥ നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നൽകുകയും നിങ്ങളിൽ ആത്മവിശ്വാസം നിലനിർത്തുകയും ചെയ്യും. സാമ്പത്തികമായി സ്ഥിരത കൈവരിക്കാനുള്ള മാർഗങ്ങൾ തുറന്നു വന്നേക്കാം.

ALSO READ:ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം; മെയ് 29 ലെ ബുധന്റെ സംക്രമണം ഭദ്ര രാജയോഗം സൃഷ്ടിക്കുന്നു

വൃശ്ചികം

നിങ്ങളുടെ നല്ല ആരോഗ്യത്തിനായി പുറത്തിറങ്ങി ഏറെ ദൂരം നടക്കുക. ഇപ്പോൾ വരെ അധികം ചിന്തിക്കാതെ പണം ചിലവഴിക്കുന്നവർക്ക് ജീവിതത്തിൽ അതിന്റെ പ്രാധാന്യം മനസിലാകുന്ന വിധത്തിലുള്ള അടിയന്തിര ആവശ്യം ഉണ്ടാകാം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ധനു

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും നല്ല ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കാം.

കുംഭം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

മീനം

ഇന്ന് ആരോഗ്യം സമ്പൂർണമായിരിക്കും. നിങ്ങളുടെ സാമ്പത്തിക നില മെച്ചെപ്പെടുമെങ്കിലും അമിത ചിലവ് നിങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.

ENGLISH SUMMARY

Today is Thursday, May 28. Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ചോക്ലേറ്റ് ഏത് സമയത്ത് കഴിക്കുന്നതാണ് നല്ലത്?
ആദ്യമായിട്ടാണോ നിങ്ങളുടെ കുഞ്ഞ് സ്കൂളിൽ പോകുന്നത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീട്ടില്‍ പക്ഷി-മൃഗാദികളെ വളര്‍ത്തിയാല്‍ മരണം തടയാം, രോഗങ്ങള്‍ വരില്ല?
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്