AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Eid al-Adha 2025: ത്യാഗ സ്മരണകളിൽ ഇന്ന് ബലി പെരുന്നാൾ; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

Eid al-Adha 2025: പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ​ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും​ പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറും.

Eid al-Adha 2025: ത്യാഗ സ്മരണകളിൽ ഇന്ന് ബലി പെരുന്നാൾ; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
പ്രതീകാത്മക ചിത്രംImage Credit source: Unsplash
sarika-kp
Sarika KP | Published: 07 Jun 2025 06:18 AM

തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി മുസ്ലിം വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ​ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും​ പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയും അവധി നൽകി സർക്കാർ ഉത്തരവിട്ടിരുന്നു.

Also Read: മാസപ്പിറവി കണ്ടില്ല; ബലി പെരുന്നാൾ ജൂൺ ഏഴിന്

അതേസമയം ഹജ് തീർഥാടനത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയാക്കി. ഇതോടെ ഹജിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. മിനായിൽ ജംറയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കർമം തീർഥാടകർ പൂർത്തിയാക്കി. തുടർന്ന്, മക്കയിലെത്തി ബലിയർപ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിർവഹിച്ചതോടെ ഹജ്ജിന് അർധ വിരാമമായി. പിന്നാലെ പുതുവസ്ത്രം ധരിച്ച് തീർഥാടകർ പെരുന്നാൾ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും.