Today’s Horoscope: ദുരിതങ്ങൾക്ക് അറുതി, അപ്രതീക്ഷിത ധനയോഗം; ഇന്നത്തെ നക്ഷത്രഫലം
Daily Astrological Predictions for may 15, 2026 : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കുമോ? അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും ചിലരെ കാത്തിരിക്കുമ്പോൾ മറ്റ് ചിലർ നേരിടേണ്ടി വരുന്നത് നഷ്ടങ്ങളും പ്രശ്നങ്ങളുമായിരിക്കും. അവയെപറ്റി കൂടുതൽ അറിയാൻ ഇന്നത്തെ രാശിഫലം വിശദമായി അറിയാം...
ഇന്ന് മെയ് 15, വെള്ളിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങൾ ഇന്ന് നിങ്ങൾക്ക് ഉണ്ടായേക്കാം. എന്നാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കുമോ? അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും ചിലരെ കാത്തിരിക്കുമ്പോൾ മറ്റ് ചിലർ നേരിടേണ്ടി വരുന്നത് നഷ്ടങ്ങളും പ്രശ്നങ്ങളുമായിരിക്കും. അവയെപറ്റി കൂടുതൽ അറിയാൻ ഇന്നത്തെ രാശിഫലം വിശദമായി അറിയാം…
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം. മത്സരവിജയം എന്നിവ കാണുന്നു. സ്ഥാനക്കയറ്റം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കോടതി കാര്യങ്ങളിലും വിജയം ഉണ്ടായേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യപരാജയം, അപ്രതീക്ഷിത ചെലവുകൾ, യാത്രാപരാജയം, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത. വായ്പ ശ്രമങ്ങൾ പരാജയപ്പെട്ടേക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കർക്കടകം
കർക്കടം രാശിക്കാർക്കും ഇന്ന് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ALSO READ: മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! ശനി ജയന്റെ ദിനത്തിൽ അപൂർവ്വ ബുധാദിത്യ രാജയോഗം
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം പ്രതികൂലമാണ്. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കുക.
കന്നി
കന്നി രാശിക്കാർക്കും ഇന്നത്തെ ദിവസം ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യതടസം, കുടുംബപ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. ഇരുചക്രവാഹനയാത്രക്കാർ സൂക്ഷിക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, മത്സരവിജയം, സന്തോഷം എന്നിവ കാണുന്നു. അംഗീകാരവും ധനയോഗവും ഉണ്ടാകും. വായ്പശ്രമങ്ങൾ വിജയിക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ബിസിനസിൽ ലാഭം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് ഇന്ന് വിവിധ വെല്ലുവിളികൾ നേരിടേണ്ടി വരും. കാര്യതടസം, മാനസിക സംഘർഷങ്ങൾ, കലഹം, നഷ്ടങ്ങൾ എന്നിവയ്ക്ക് സാധ്യത. ധനനഷ്ടത്തിനും സാധ്യത. തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക.
മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം നഷ്ടങ്ങളാണ് ഉണ്ടാകാൻ സാധ്യത. കാര്യപരാജയം, നഷ്ടം, സ്വസ്ഥത കുറവ് എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക നഷ്ടങ്ങളും കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം.
മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കില്ല. ധനനഷ്ടം, അഭിമാനക്ഷതം, പരീക്ഷ പരാജയം തുടങ്ങിയവ സംഭവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ പുലർത്തുക.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)
English Summary:
Daily Astrological Predictions for may 15, 2026. Today is a favorable day for Aries. Success in business and competition are expected. There is a possibility of promotion and recognition. Taurus is likely to face failure in business, unexpected expenses, travel failure, and financial loss.