Today’s Horoscope : മത്സരവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം; രാശിഫലം അറിയാം

Horoscope 11th January 2025 : ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് തന്നെ പലരും രാശിഫലം നോക്കാറുണ്ട്. ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം രാശിഫലത്തിലെ പ്രവചനങ്ങള്‍ അറിയാന്‍ പലരും താല്‍പര്യപ്പെടുന്നു. ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം. എന്നാല്‍ മറ്റ് ചില നാളുകാര്‍ക്ക് കുറച്ച് പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. തൊഴില്‍, ആരോഗ്യം, യാത്ര തുടങ്ങിയ വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങള്‍ രാശിഫലത്തില്‍ കാണാം. ഇന്നത്തെ രാശിഫലം നോക്കാം

Today’s Horoscope : മത്സരവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം; രാശിഫലം അറിയാം

ഇന്നത്തെ രാശിഫലം

Published: 

11 Jan 2025 05:44 AM

ന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് തന്നെ പലരും രാശിഫലം നോക്കാറുണ്ട്. ജോലി, യാത്ര തുടങ്ങിയ കാര്യങ്ങളിലെല്ലാം രാശിഫലത്തിലെ പ്രവചനങ്ങള്‍ അറിയാന്‍ പലരും താല്‍പര്യപ്പെടുന്നു. പ്രവചനങ്ങള്‍ സാധ്യതകള്‍ മാത്രമാണ്. ചിലപ്പോള്‍ അങ്ങനെയെല്ലാം സംഭവിക്കണമെന്നുമില്ലയെന്ന് പ്രത്യേകം ഓര്‍ക്കുക. ചില നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസമാണ്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി തുടങ്ങിയവ കാണുന്നു. എന്നാല്‍ മറ്റ് ചില നാളുകാര്‍ ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കാര്യതടസം, മനഃപ്രയാസം തുടങ്ങിയവയ്ക്കും സാധ്യത. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ ഭാഗം വരെ)

കാര്യതടസത്തിനും യാത്രാപരാജയത്തിനും സാധ്യത. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് നേരിയ ശമനം തോന്നിയേക്കാം. തൊഴിലിടങ്ങളില്‍ കഠിനാധ്വാനം വേണ്ടിവരും. മനഃപ്രയാസത്തിനും സാധ്യത.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതിഭാഗം വരെ)

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങള്‍ സഫലീകരിച്ചേക്കാം. കുടുംബത്തില്‍ നേരിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയിരം രണ്ടാം പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ഭാഗം വരെ)

ചെലവിന് സാധ്യത. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. കാര്യപരാജയം, അലച്ചില്‍ എന്നിവയും കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ആരോഗ്യകാര്യങ്ങളിലും പ്രവൃത്തികളിലും ശ്രദ്ധ വേണം. ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടി വരും. അംഗീകാരത്തിനും, ഇഷ്ടഭക്ഷണസമൃദ്ധിക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം വരെ)

ബിസിനസില്‍ മികച്ച ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, ഉത്സാഹം എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം വരെ)

മനഃപ്രയാസം, കാര്യപരാജയം എന്നിവ കാണുന്നു. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം വരെ)

വാക്കുകളിലും പ്രവൃത്തികളിലും നിയന്ത്രണം വേണം. ധനവിനിയോഗത്തില്‍ ശ്രദ്ധ വേണം. അലച്ചില്‍, ചെലവ് എന്നിവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ)

ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. കഠിനാധ്വാനം ചെയ്യേണ്ടി വരും. മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു.

Read Also : സാമ്പത്തിക യോഗം സർവ്വതിലും, കുജബലം ഗുണം ചെയ്യുന്ന രാശിക്കാർ

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ)

ഈ നാളുകാര്‍ക്ക് ഇന്ന് പൊതുവെ മികച്ച ദിവസം. സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം എന്നിവയ്ക്ക് സാധ്യത.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ)

അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ കാണുന്നു. ചെലവിനും സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ)

കാര്യപരാജയം, അലച്ചില്‍, മനഃപ്രയാസം എന്നിവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ