AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: ഈ രാശിക്കാർക്ക് രാജയോ​ഗം, മുടങ്ങിയ വിവാഹം നടക്കും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today In Malayalam: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ നാളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത്. എന്നാൽ ജനനതീയതിയും സമയവും നാഴികകളുടെ വ്യത്യാസവും അനുസരിച്ച് പ്രവചനങ്ങൾ മാറിമറിയാനുള്ള സാധ്യതയും തള്ളികളയാനാകില്ല. വ്യാഴത്തിന്റെ അനുകൂലമായ സ്ഥാനം ചില രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും രാജയോഗ സമാനമായ നേട്ടങ്ങളും നൽകുന്നു. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Horoscope Today: ഈ രാശിക്കാർക്ക് രാജയോ​ഗം, മുടങ്ങിയ വിവാഹം നടക്കും; ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 14 May 2026 | 06:07 AM

ഇന്ന് മെയ് 14 ബുധൻ. ജീവിതത്തിൽ നടക്കാൻ പോകുന്ന ചെറുതും വലുതുമായ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കുന്നത് വളരെനല്ല കാര്യമാണ്. ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ നാളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് പറയാൻ പോകുന്നത്. എന്നാൽ ജനനതീയതിയും സമയവും നാഴികകളുടെ വ്യത്യാസവും അനുസരിച്ച് പ്രവചനങ്ങൾ മാറിമറിയാനുള്ള സാധ്യതയും തള്ളികളയാനാകില്ല. വ്യാഴത്തിന്റെ അനുകൂലമായ സ്ഥാനം ചില രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും രാജയോഗ സമാനമായ നേട്ടങ്ങളും നൽകുന്നു. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

ഇന്ന് മേടം രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. തൊഴിൽ മേഖലയിൽ മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കാനുള്ള സാധ്യത കാണുന്നു. മുടങ്ങിക്കിടന്ന ധനസഹായം സ്വന്തമാക്കാൻ സാധിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് രാജയോഗ സമാനമായ ഫലങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ് ഇന്ന്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

ALSO READ: ചിങ്ങം ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ഭാഗ്യം തെളിയുന്നു! മെയ് 14ന് ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കുന്നു

മിഥുനം

മിഥുനം രാശിയിലുള്ളവർ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങളിൽ പണം ചിലവഴിക്കുന്നത് നിയന്ത്രിക്കണം. ദൂര യാത്രകളിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് മുടങ്ങിക്കിടന്ന വിവാഹ കാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. ഏറെ നാളായി തടസ്സപ്പെട്ട ബിസിനസ് കാര്യങ്ങളും ഇന്നത്തോടെ പുനരാരംഭിക്കും. പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഇരട്ടിയാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വസ്തു ഇടപാടുകളിൽ നിന്ന് നേട്ടമുണ്ടാകും. മാതാപിതാക്കളുടെ ആരോ​ഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി

കന്നി രാശിക്കാർ വളരെ കാലമായി മനസ്സിൽ കൊണ്ടുനടന്ന പല ആഗ്രഹങ്ങളും സഫലമാകും. സുഹൃത്തുക്കളിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കും.

തുലാം

തുലാം രാശിക്കാരുടെ കുടുംബത്തിൽ ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. വിട്ടുവീഴ്ചാ മനോഭാവം കാട്ടുന്നത് ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക. അല്ലാത്തപക്ഷം ധാരാളം പണം നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കാരണം വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ കേൾക്കാനാകും. പുതിയ വാഹനം വാങ്ങാനുള്ള സാമ്പത്തിക സഹായം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ​ഗുണദോഷ സമ്മിശ്രമായ സാഹചര്യമാണ് കാണുന്നത്. വിവാഹ തടസ്സങ്ങൾ നീങ്ങും. അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ സാധിക്കും. നല്ല ശമ്പളത്തോടെ കൂടി പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും.

മകരം

മകരം രാശിക്കാർക്ക് കർമ്മരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ കഠിനാധ്വാനത്തിലൂടെ അവ മറികടക്കാൻ നിങ്ങൽക്ക് തന്നെ സാധിക്കും. യാത്രകൾ പരമാവധി സൂക്ഷിച്ച് മാത്രം പോവുക.

കുംഭം

കുംഭം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ നല്ലതാണ്. സാമ്പത്തികമായി നേട്ടമുണ്ടാകുന്ന ദിവസമാണ് ഇന്ന്. കട ബാധ്യതകൾ തീർക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. പുതിയ സൗഹൃദങ്ങൾ വഴി നിങ്ങളുടെ ജീവിതത്തിൽ പല നേട്ടങ്ങളും ഉണ്ടാകും. വീട് പണി പൂർത്തിയാക്കാൻ സാധിക്കും. യാത്രകൾ വഴി പുതിയ അറിവുകൾ ലഭിക്കും.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

English Summary:

Here Is Daily Horoscope Predictions For Today On May 14th Wednesday. Several Zodiac Signs Faces Professional Breakthroughs And Financial gains, Others Must Navigate The Day With caution. You Can Check Daily Star Guide Here.

Follow Us