Horoscope Today: ജോലി നഷ്ടമായേക്കാം, ശത്രുക്കളെ സൂക്ഷിക്കുക; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam; നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. പല അപകടങ്ങളിൽ നിന്നും മാറിനിൽക്കാൻ ഇത്തരം സൂചനകൾ സഹായിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങൾ നക്ഷത്രഫലം എന്താണെന്ന് വായിച്ചറിയാം.

Horoscope
ഇന്ന് സെപ്റ്റംബർ 15 തിങ്കളാഴ്ച്ച. നക്ഷത്രഫലം ഓരോത്തർക്കും ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ചിലർക്ക് നല്ലത് സംഭവിക്കാനും മറ്റ് ചിലർക്ക് മോശമായ കാര്യങ്ങൾ സംഭവിക്കാനും സാധ്യതയേറെയാണ്. എന്നാൽ ഇവയുടെയെല്ലാം സൂചന മുൻകൂട്ടി ലഭിക്കുന്നത് രാശിഫലത്തിലൂടെയാണ്. അതിലൂടെ നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. പല അപകടങ്ങളിൽ നിന്നും മാറിനിൽക്കാൻ ഇത്തരം സൂചനകൾ സഹായിക്കും. അത്തരത്തിൽ ഇന്നത്തെ നിങ്ങൾ നക്ഷത്രഫലം എന്താണെന്ന് വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ബിസിനസ്സിൽ മെച്ചമുണ്ടാകും. അന്യരിൽ നിന്നും സഹായങ്ങൾ ലഭിച്ചേക്കാം. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
ഇടവം
നിങ്ങൾ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം വന്നുചേരും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി നേടും. മൊത്തത്തിൽ ഇന്ന് അനുകൂലമായ ദിവസമാണ്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഏറ്റവും നല്ല ദിവസമാണ് ഇന്ന്. കുടുംബത്തിൽ ചില അതിഥികൾ വരാൻ സാധ്യത കാണുന്നു. തൊഴിൽ രംഗത്തെ പുരോഗതിയുണ്ടാകും. യാത്രകൾ പോകേണ്ടി വന്നേക്കാം.
കർക്കടകം
കർക്കടകം രാശിക്കാർ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ജോലി നഷ്ടമായേക്കാം. ശത്രുക്കളെയും സൂക്ഷിക്കണം. പ്രണയിതാക്കൾക്ക് അനുകൂലമായ ദിവസമാണ്.
ചിങ്ങം
ചിങ്ങം രാശികാർക്ക് ഇന്ന് നല്ല ദിവസമാണ്. കളഞ്ഞുപോയ വിലപിടിപ്പുള്ള ഒരു വസ്തു തിരിച്ചു കിട്ടും. നിക്ഷേപങ്ങളിൽ നിന്ന് വലിയ നേട്ടം ഉണ്ടാകും. യാത്രകൾ ഏറെഗുണകരമായി മാറും.
കന്നി
തൊഴിൽപരമായും സാമ്പത്തികമായും അനുകൂലമായ ദിവസമാണ് ഇന്ന്. പങ്കാളികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ വേഗം പരിഹരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. ബിസിനസുകളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. മക്കൾക്ക് നല്ല ഭാവിയിലേക്കുള്ള പടികൾ തുറക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് വരുമാനം വർദ്ധിക്കും. പ്രതീക്ഷിക്കാത്ത ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കും.
ധനു
കുടുംബത്തിൽ സമാധാനം ഉണ്ടാകും. വരുമാനവും സമ്പത്തും വർദ്ധിക്കും. ശത്രുക്കളെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തുക. യുവാക്കളുടെ വിവാഹ നിശ്ചയം നടക്കും.
മകരം
മകരം രാശിക്കാർക്ക് മടിയും അലസതയും തോന്നുന്ന ദിവസമാണ് ഇന്ന്. സഹ പ്രവർത്തകരിൽ നിന്നും ഉപദ്രവം ഉണ്ടായേക്കാം. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. തടസ്സങ്ങൾ ഏറെക്കുറെ ഒഴിവായികിട്ടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കും.
മീനം
കുടുംബജീവിതം സമാധാനത്തോടെ മുന്നോട്ട് പോകും. നേരത്തെ നിശ്ചയിച്ച ഉല്ലാസയാത്ര പോകാൻ സാധിക്കും. വീട് മോടി പിടിപ്പിക്കും. ജോലിയിൽ നേട്ടങ്ങൾ കൈവരിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് . ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)