Ramayanam Reading: രാമായണം ഈണത്തിലും താളത്തിലും വായിക്കാണോ? ഈ രീതികൾ ശ്രദ്ധിക്കൂ

Read Ramayana in different attractive way: ശ്രീരാമന്റെ മഹത്വത്തെ വർണ്ണിക്കുന്ന ഭാഗങ്ങൾക്ക് ശങ്കരാഭരണം, കല്യാണി പോലെയുള്ള മംഗളകരമായ രാഗങ്ങൾ ഉപയോഗിക്കാം. യുദ്ധകാണ്ഡത്തിലെ വീരരസ പ്രധാനമായ ഭാഗങ്ങൾക്ക് അഠാണ, കാംബോജി എന്നുള്ള രാഗങ്ങളും അനുയോജ്യം.

Ramayanam Reading: രാമായണം ഈണത്തിലും താളത്തിലും വായിക്കാണോ?  ഈ രീതികൾ ശ്രദ്ധിക്കൂ

Ramayanam

Published: 

20 Jul 2025 17:50 PM

കൊച്ചി: രാമായണം വായിക്കുമ്പോൾ പ്രത്യേകം ഒരു ഈണമുണ്ട് നമുക്ക് ഓരോരുത്തർക്കും. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നാൽ ചില പ്രത്യേക രീതിയിൽ വായിക്കുന്നത് കേൾക്കുമ്പോൾ വളരെയധികം ഇഷ്ടം തോന്നാറില്ലേ. അത് വായിക്കുന്നതിന്റെ താളത്തിന്റെയും രാഗത്തിന്റെയും പ്രത്യേകതയാണ്. രാമായണം വായിക്കുന്ന ഈണങ്ങളും താളങ്ങളും രാഗങ്ങളും ഏതെന്ന് അറിയാം

 

സ്വതന്ത്രമായ പാരായണ ശൈലി

 

രാമായണം പാരായണം ചെയ്യുന്നതിന് കർശനമായ രാഗ നിയമങ്ങൾ സാധാരണയായി പറയാറില്ല. ഓരോരുത്തരുടെയും ഉച്ചാരണ ശുദ്ധിക്കും ഭക്തിക്ക് അനുസരിച്ച് ഒരു സ്വാഭാവികമായ ഈണം രൂപപ്പെടാറുണ്ട്. വരികളുടെ അർത്ഥത്തിനും ഭാവത്തിനുമനുസരിച്ച് ഈണത്തിൽ വ്യത്യാസം വരാം.

 

കിളിപ്പാട്ട് വൃത്തങ്ങൾ

 

എഴുത്തച്ഛന്റെ കിളിപ്പാട്ട് കൃതിക്ക് അതിന്റേതായ വൃത്തങ്ങൾ ഉണ്ട്. പ്രധാനമായും കേകയും കാകളിയും. ഈ വൃത്തങ്ങൾ പാരായണത്തിന് ഒരു പ്രത്യേക താളവും ഒഴുക്കും നൽകുന്നു. അതുതന്നെയാണ് രാമായണ പാരായണത്തെ മനോഹരമാകുന്നത്. ഇതിന് പുറമെ അന്നനട കളകാഞ്ചി, മണി കാഞ്ചി, മിശ്ര കാകളി, ഊനകാകളി എന്നിങ്ങനെയും വൃത്തങ്ങൾ ഇതിലുണ്ട്. ഇതനുസരിച്ച് രാമായണം വായിക്കുമ്പോൾ സ്വാഭാവികമായ ഈണങ്ങൾ വരുന്നു.

 

Read Also: Athulya Satheesh Death: ‘അയാള്‍ എന്നെ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല ‘; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

കർണാടക സംഗീതത്തിലെ രാഗങ്ങൾ

 

രാമായണത്തിലെ ശ്ലോകങ്ങളെ ആസ്പദമാക്കി കർണാടക സംഗീതജ്ഞർ പല കീർത്തനങ്ങളും ഭജനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് രാമായണം വായിക്കുമ്പോഴും ഈ രാഗങ്ങൾ ഉപയോഗിക്കാം. ശ്രീരാമന്റെ മഹത്വത്തെ വർണ്ണിക്കുന്ന ഭാഗങ്ങൾക്ക് ശങ്കരാഭരണം, കല്യാണി പോലെയുള്ള മംഗളകരമായ രാഗങ്ങൾ ഉപയോഗിക്കാം. യുദ്ധകാണ്ഡത്തിലെ വീരരസ പ്രധാനമായ ഭാഗങ്ങൾക്ക് അഠാണ, കാംബോജി എന്നുള്ള രാഗങ്ങളും അനുയോജ്യം. ശോക രസ പ്രധാനമായ ഭാഗങ്ങൾക്ക് ആനന്ദഭൈരവി മുഖാരി എന്നീ രാഗങ്ങളും പൊതുവേ ഉപയോഗിച്ച് കാണാറുണ്ട്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ