Kaal Bhairav Jayanti 2025: ദുശ്ശീലങ്ങൾ മാറ്റാൻ ഉ​ഗ്രരൂപിയായ ശിവൻ വരുന്നു..! കാലഭൈരവ ജയന്തി നവംബർ 11നോ 12നോ?

Kaal Bhairav Jayanti 2025 Date:ഈ ലോകത്തിലെ നന്മയെയും തിന്മയെയും ശുദ്ധവും അശുദ്ധവും ആയതിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ശിവന്റെ ഉഗ്രരൂപമായാണ് കാലഭൈരവനെ കണക്കാക്കുന്നത്

Kaal Bhairav Jayanti 2025: ദുശ്ശീലങ്ങൾ മാറ്റാൻ ഉ​ഗ്രരൂപിയായ ശിവൻ വരുന്നു..! കാലഭൈരവ ജയന്തി നവംബർ 11നോ 12നോ?

Kaal Bhairav Jayanthi 2025

Updated On: 

10 Nov 2025 10:01 AM

ഹിന്ദുമത വിശ്വാസത്തിൽ കാലഭൈരവ ജയന്തിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഭഗവാൻ ശിവന്റെ ഉഗ്രരൂപമായ ഭൈരവയാണ് ഈ ദിനത്തിൽ ആരാധിക്കുന്നത്. അഭയം ഇല്ലാത്തവരുടെ എല്ലാവരും ഉപേക്ഷിക്കപ്പെട്ടവരുടെയും നാഥനാണ് ഭൈരവൻ. എല്ലാവർഷവും മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയതിയിലാണ് വിശ്വാസികൾ കാലഭൈരവ ജയന്തി ആഘോഷിക്കുന്നത്. കാലഭൈരവന്റെ അവതാര ദിനമാണ് ഇത്.

ഈ വർഷം നവംബർ 11 ആണോ 12 ആണോ കാലഭൈരവി എന്ന കാര്യത്തിൽ ആളുകൾക്ക് സംശയമുണ്ട്. ഈ വർഷം കാലഭൈരവ ജയന്തി ആഘോഷിക്കേണ്ടത് നവംബർ 12നാണ്. കാരണം നവംബർ 11 അർദ്ധരാത്രി 11:08 നാണ് കാലഭൈരവ ജയന്തി ആരംഭിക്കുന്നത്. ശേഷം നവംബർ 12ന് 10:58 നാണ് കാലഭൈരവ ജയന്തി അവസാനിക്കുന്നു.

എല്ലാതരം ഭക്തരെയും അവരുടെ സമർപ്പണങ്ങളെയും ഭൈരവൻ സ്വീകരിക്കും എന്നാണ് വിശ്വാസം. ഈ ലോകത്തിലെ നന്മയെയും തിന്മയെയും ശുദ്ധവും അശുദ്ധവും ആയതിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ശിവന്റെ ഉഗ്രരൂപമായാണ് കാലഭൈരവനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഭൈരവ ജയന്തിയിൽ മദ്യം വഴിപാടായി സമർപ്പിക്കുന്ന ഒരു ആചാരവും ഉണ്ട്.

ALSO READ: മദ്യം വഴിപാടായി സമർപ്പിക്കുന്ന ശിവന്റെ ഉഗ്ര രൂപം; പിന്നിലെ കഥയും വിശ്വാസവും

മനുഷ്യന്റെ ജീവിതത്തെ പോലും കീഴടക്കുന്ന അഹങ്കാരമായാണ് മദ്യത്തെ കണക്കാക്കുന്നത്. ഈ ദിവസം മദ്യം കാലഭൈരവന്റെ കാൽക്കൽ വയ്ക്കുന്നതോടെ ആ വ്യക്തി ദുശീലങ്ങളെല്ലാം ഭഗവാന്റെ കാൽക്കൽ അർപ്പിച്ച് ദുശീലങ്ങളിൽ നിന്നും മുക്തനാകുമെന്നും വിശ്വാസം. ഈ ദിനത്തിൽ കാലഭൈരവനെ ഭക്തിയെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ഒപ്പം ഈ മന്ത്രങ്ങളും ജപിക്കുക.

1. ഓം കാലഭൈരവായേ നമഃ..!!
2. ഹ്രീം ബടുകായ ആപദുധരനായ കുരു കുരു ബടുകായ ഹ്രീം..!!
3. ഓം ഹ്രീം വാം വടുകരസ അപദുദ്ധരക വടുകായ ഹ്രീം..!!
4. ഓം ഹ്രം ഹ്രീം ഹ്രൂം ഹ്രീം ഹ്രൌം ക്ഷം ക്ഷേത്രപാലായ കാല ഭൈരവായ നമഃ..!!
5. ഓം കാല് കലയേ വിധ്മഹേ, കാലതീത് ധീമഹി, തന്നോ കാല ഭൈരവ് പ്രചോദയാത്..!!

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും