Kadalundi Vavulsavam: പേടിയാട്ടമ്മ നടതുറന്ന് കളിയാട്ടക്കാവിലമ്മ നടയടയ്ക്കും; ഉത്തര മലബാറിന്റെ ഉത്സവങ്ങളിലൂടെ
Kadalundi Vavulsavam History: ക്ഷേത്രോത്സവങ്ങളുടെ തുടക്കം കോഴിക്കോടാണെങ്കില്‍ ഒടുക്കം മലപ്പുറത്താണ്. രണ്ടിടത്തും രണ്ട് ആചാരങ്ങള്‍ വിശ്വാസങ്ങള്‍. ഉത്തര മലബാറിന്റെ ക്ഷേത്രോത്സവ വേരുകളിലൂടെയുള്ള യാത്ര ഇവിടെ ആരംഭിക്കാം.

കടലുണ്ടി വാവുത്സവം
ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കമായി. കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടുകാവില്‍ തുടക്കം കുറിക്കുന്നതോടെ മലബാറുകാര്‍ ഉത്സവപറമ്പുകളില്‍ നിന്ന് ഉത്സവപറമ്പുകളിലേക്കുള്ള യാത്ര ആരംഭിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് മലബാറിന്റെ ഉത്സവവേരുകള്‍ കിടക്കുന്നത്. ചതിയുടെയും വാത്സല്യത്തിന്റെയുമെല്ലാം കഥ പറയാനുണ്ട് ഇവിടുത്തെ ആഘോഷങ്ങള്‍ക്ക്. ക്ഷേത്രോത്സവങ്ങളുടെ തുടക്കം കോഴിക്കോടാണെങ്കില്‍ ഒടുക്കം മലപ്പുറത്താണ്. രണ്ടിടത്തും രണ്ട് ആചാരങ്ങള്‍ വിശ്വാസങ്ങള്‍. ഉത്തര മലബാറിന്റെ ക്ഷേത്രോത്സവ വേരുകളിലൂടെയുള്ള യാത്ര ഇവിടെ ആരംഭിക്കാം.
കടലുണ്ടി വാവുത്സവം
തുലാം മാസത്തിലെ കറുത്തവാവിനാണ് പേടിയാട്ട് ഉത്സവം നടക്കുന്നത്. ദീപാവലി കഴിഞ്ഞ് പിറ്റേദിവസം വന്നെത്തുന്ന ഉത്സവം കാണാന്‍ നാടായ നാടെല്ലാം താണ്ടി ആളുകള്‍ ഇവിടേക്കെത്തും. കടലില്‍ കുളിച്ചൊരുങ്ങി വരുന്ന ദേവിയും അമ്മയെ കണ്ട സന്തോഷത്തില്‍ മതിമറക്കുന്ന മകനും ഭക്തരുടെ ഹൃദയം കവരും.
പേടിയാട്ടമ്മ
പണ്ട് പണ്ട് മുക്കുവന്മാര്‍ക്ക് കടലില്‍ നിന്ന് ഒരു സ്ത്രീയുടെ അറുത്തുമാറ്റപ്പെട്ട തല ലഭിച്ചു. തങ്ങള്‍ക്ക് ലഭിച്ച തലയുമായി മുക്കുവര്‍ കറുത്തങ്ങാട്ട് ഇല്ലത്തേക്ക് എത്തുകയും ആ തല പ്രതിഷ്ഠിക്കാന്‍ ഒരിടം വേണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇല്ലത്തെ നമ്പൂതിരിമാര്‍ തങ്ങള്‍ക്കത് വേണ്ടെന്ന് പറഞ്ഞ് മുക്കുവന്മാരെ തിരികെയയച്ചു.
പേടിയാട്ട് ഭഗവതി
ശേഷം മുക്കുവരെത്തുന്നത് കുന്നത്ത് തറവാട്ടിലേക്കാണ്, കുന്നത്ത് തറവാട്ടിലെ കാരണവന്മാര്‍ ദേവിയെ സ്വീകരിക്കുകയും പീഠത്തിലിരുത്തുകയും ചെയ്തു. പിന്നീട് മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് തന്ത്രിയെ വിളിച്ചുവരുത്തി പ്രശ്‌നം വെക്കുകയും ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. എന്നാല്‍ കറുത്തങ്ങാട്ട് ഇല്ലത്തിന്റെ അധഃപതനം അതോടെ ആരംഭിച്ചു. ഇല്ലം പൂര്‍ണമായും നശിച്ചു. ഇന്ന് കറുത്തങ്ങാട്ട് ഇല്ലത്തിന്റേതായി ഒന്നും തന്നെ അവശേഷിക്കുന്നില്ല. എന്നാല്‍ ഇല്ലത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ഇടങ്ങളിലൂടെയാണ് ഇന്ന് ദേവിയുടെ യാത്ര.
തുടരും…
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)