Ketu Gochar 2026: പുതുവർഷം 5 രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞത്! കേതുസംക്രമണം പ്രതികൂലമായി ബാധിക്കും

Ketu Gochar 2026: ആശുപത്രി മറ്റ് ചിലവുകൾ എന്നിങ്ങനെ വർദ്ധിച്ചേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ആശുപത്രി സന്ദർശിക്കേണ്ടതായി വന്നേക്കാം. പൊതുവിൽ മനസ്സിന് സമാധാനം നഷ്ടപ്പെടും....

Ketu Gochar 2026: പുതുവർഷം 5 രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞത്! കേതുസംക്രമണം പ്രതികൂലമായി ബാധിക്കും

Ketu Gochar

Published: 

05 Dec 2025 12:19 PM

പുതുവർഷം പിറക്കാൻ ഇനി എണ്ണപ്പെട്ട ദിനങ്ങൾ മാത്രം. 2026ൽ കേതു വർഷം മുഴുവൻ ചിങ്ങത്തിൽ സഞ്ചരിക്കും. വർഷത്തിന്റെ അവസാന മാസത്തിൽ കേതു തന്റെ രാശി മാറ്റും. ഇതു കാരണത്താൽ കേതുവർഷം മുഴുവൻ ചിങ്ങത്തിൽ തന്നെ തുടരുകയും പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. ചൊവ്വയെ പോലെ കേതുവും വിവിധ രാശിക്കാരുടെ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ വരുത്തിവെക്കും..

മേടം: മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് കേതുവിന്റെ സംക്രമണം സംഭവിക്കുന്നത്. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളിൽ സ്വാധീനം ചെലുത്തും. ഈ കാലയളവിൽ മേടം രാശിക്കാർക്ക് ഗാർഹിക കലകങ്ങൾ മാനസിക അസ്ഥിരത എന്നിവ നേരിടേണ്ടി വന്നേക്കാം. സാമ്പത്തികമായ നേട്ടങ്ങൾ കുറവായിരിക്കും. പൊതുവിൽ മനസ്സിന് സമാധാനം നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാൻ സാധ്യത. സന്താനങ്ങളുടെ വിദ്യാഭ്യാസവും മറ്റും ഉള്ള കാര്യങ്ങളിൽ ചിലപ്പോൾ ആശങ്കകൾ ഉണ്ടായേക്കാം.

ഇടവം: ഇടവം രാശിക്കാരുടെ നാലാം ഭാവത്തിലൂടെയാണ് കേതുവിന്റെ സംക്രമണം. ഇത് വീട് കുടുംബം വാഹനങ്ങൾ സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ കാലയളവിൽ ഇടവം രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അവരുടെ കുടുംബജീവിതത്തിൽ അനാവശ്യ തർക്കങ്ങൾ വർദ്ധിച്ചേക്കാം. ഇത് കുടുംബത്തിൽ അസ്വസ്ഥതയുള്ള അന്തരീക്ഷം സൃഷ്ടിക്കും. വരുമാനസ്രോതസ്സുകൾ കുറയും. സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യത.

കന്നി: കന്നി രാശിക്കാരുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഈ സംക്രമണം സംഭവിക്കുക. ഇത് പുതുവർഷം ചെലവുകൾ നിറഞ്ഞതാകാൻ സാധ്യത. ആശുപത്രി മറ്റ് ചിലവുകൾ എന്നിങ്ങനെ വർദ്ധിച്ചേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ആശുപത്രി സന്ദർശിക്കേണ്ടതായി വന്നേക്കാം. പൊതുവിൽ മനസ്സിന് സമാധാനം നഷ്ടപ്പെടും. അപ്രതീക്ഷിതമായ ചെലവുകൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും.

ധനു: ധനുരാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് കേതുവിന്റെ സംക്രമണം. ഇത് പല വെല്ലുവിളികൾക്കും കാരണമാകും. ധനുരാശിക്കാർക്ക ഈ സമയത്ത് ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ചെലവുകൾ വർദ്ധിക്കും. ഈ സമയത്ത് മറ്റ് യാത്രകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. അതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. എന്തെങ്കിലും അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

കുംഭം: കുംഭം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംക്രമണം. ഇത് ഗാർഹിക കലഹം ദാമ്പത്യത്തിൽ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കിയേക്കാം.. ഈ കാലയളവിൽ കുംഭം രാശിക്കാർക്ക് കുടുംബ പ്രശ്നങ്ങൾ വർധിക്കും. ബന്ധുവിൽ നിന്നും പരിചയക്കാരൻ നിന്നും ചതിക്ക് സാധ്യതയുണ്ട്. അതിനാൽ ഏതു കാര്യവും ബുദ്ധിപൂർവ്വം മാത്രം ചെയ്യുക. മാനസിക സംഘർഷങ്ങൾക്ക് സാധ്യത. വാഹന അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട ചെലവുകൾക്കും സാധ്യത.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. TV9 ഇവ സ്ഥിരീകരിക്കുന്നില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും