Mahakumbh Mela Digital Snan: 1,100 രൂപയും ഫോട്ടോയും അയച്ചാൽ ‘ഡിജിറ്റൽ സ്നാനം’; മഹാകുംഭമേളയിലെ ഡിജിറ്റൽ ‘സേവനം’ വൈറലാകുന്നു

Man Offers Digital Snan at Mahakumbh Mela: മഹാകുംഭമേളയിൽ സ്നാനം ചെയ്യാൻ കഴിയാത്തവർ തങ്ങളുടെ ഫോട്ടോയും പണവും വാട്സാപ്പ് വഴി അയച്ചു കൊടുത്താൽ അത് പ്രിന്റ് ചെയ്ത ശേഷം ഇയാൾ ആ ഫോട്ടോ വെള്ളത്തിൽ മുക്കിയെടുക്കുന്നു. ഇതാണ് ഡിജിറ്റൽ സ്നാനം.

Mahakumbh Mela Digital Snan: 1,100 രൂപയും ഫോട്ടോയും അയച്ചാൽ ഡിജിറ്റൽ സ്നാനം; മഹാകുംഭമേളയിലെ ഡിജിറ്റൽ സേവനം വൈറലാകുന്നു

പ്രചരിക്കുന്ന ദൃശ്യം

Updated On: 

21 Feb 2025 | 07:59 PM

പ്രയാഗ് രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിൽ പോകാൻ സാധിക്കാത്തവരെ ലക്ഷ്യമിട്ട് പുതിയ ഡിജിറ്റൽ ‘സേവനം’. സംഭവ സ്ഥലത്ത് എത്തിപ്പെടാൻ കഴിയാത്തവരെയാണ് ഈ സംരംഭകൻ ലക്ഷ്യമിടുന്നത്. മഹാകുംഭമേളയിൽ സ്നാനം ചെയ്യാൻ കഴിയാത്തവർ തങ്ങളുടെ ഫോട്ടോയും പണവും വാട്സാപ്പ് വഴി അയച്ചു കൊടുത്താൽ അത് പ്രിന്റ് ചെയ്ത ശേഷം ഇയാൾ ആ ഫോട്ടോ വെള്ളത്തിൽ മുക്കിയെടുക്കുന്നു. ഇതാണ് ഡിജിറ്റൽ സ്നാനം. ഇതിനായി 1,100 രൂപയാണ് ഈടാക്കുന്നത്. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നത് അവിടുത്തെ പ്രദേശവാസിയായ ആളാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാൾ പ്രചാരണങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൈയിൽ ഫോട്ടോകളും പിടിച്ചു നിൽക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ALSO READ: 559 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഇവരുടെ ഭാഗ്യകാലം

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ:

ഈ ‘ഡിജിറ്റൽ സ്നാന’ത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ’, ‘സനാതന ധർമ്മത്തെ അവഹേളിക്കുകയാണ്‌’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ‘ചൈനയ്ക്ക് ഡീപ് സീക് ഉണ്ടെങ്കിൽ നമുക്ക് ഡീപ് സ്നാൻ’ ഉണ്ടെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

അതേസമയം, ഹിന്ദുമത വിശ്വാസ പ്രകാരം 144 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവമാണ് മഹാകുംഭ മേള. ഈ വർഷം ജനുവരി 13ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26നാണ് അവസാനിക്കുക. മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ