Navratri 2025 Day 2: രണ്ടാം ദിനം പൂജിക്കേണ്ടത് ബ്രഹ്മചാരിണീ ഭാവത്തെ… അറിയാം പൂജ രീതി, പ്രാധാന്യം, നേട്ടം
Navaratri 2025: Story of Brahmacharini: ഒരു വ്യക്തിയുടെ ജാതകത്തിലെ ചൊവ്വാദോഷം ഇല്ലാതാക്കാൻ ബ്രഹ്മചാരിണി ദേവിയെ ആരാധിക്കണം എന്നും ശാസ്ത്രത്തിൽ പറയുന്നു.

Navaratri Sencond Day Brahmacharini
Navaratri 2025: Story of Brahmacharini: പുണ്യം നിറഞ്ഞ നവരാത്രി കാലം ഇതാ എത്തിയിരിക്കുന്നു. ദുർഗ്ഗാദേവിയെയാണ് പൊതുവേ ഈ ദിവസങ്ങളിൽ പൂജിക്കുന്നതെങ്കിലും ഓരോ ദിവവും ദേവിയുടെ ഓരോ ഭാവങ്ങളാണ് പ്രാർത്ഥിക്കേണ്ടത്. ഇന്ന് ഒന്നാം ദിവസം ശൈലപുത്രിയെയാണ് പൂജിക്കേണ്ടത്. നാളെ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ അത് ബ്രഹ്മചാരിണീഭാവമാകുന്നു.
രണ്ടാം ദിവസം: പ്രാധാന്യം
രണ്ടാം ദിനം തപസ്സിന്റെ ദേവതയായ ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കുന്നത്. വെളുത്ത സാരി ധരിച്ച്, വലത് കൈയ്യിൽ ജപമാലയും ഇടത് കൈയ്യിൽ കമണ്ഡലവും പിടിച്ചാണ് ദേവി നിൽക്കുന്നത്. ദേവിയെ ആരാധിക്കുന്നവർക്ക് ശക്തി, അറിവ്, വിവേകം എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. യോഗിനി, തപസ്വിനി എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. ദേവിമാരിൽ ഏറ്റവും സൗന്ദര്യവും ശാന്തതയുമുള്ള രൂപമാണ് ബ്രഹ്മചാരിണി. ദേവി ചൊവ്വ ഗ്രഹത്തെയും സ്വാധിഷ്ഠാന ചക്രത്തെയും ഭരിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിലെ ചൊവ്വാദോഷം ഇല്ലാതാക്കാൻ ബ്രഹ്മചാരിണി ദേവിയെ ആരാധിക്കണം എന്നും ശാസ്ത്രത്തിൽ പറയുന്നു.
നവരാത്രി 2025 രണ്ടാം ദിവസം: നിറം
ചുവപ്പ് നിറമാണ് ബ്രഹ്മചാരിണി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അതിനാൽ ചുവന്ന ചെമ്പരത്തിപ്പൂക്കൾ ദേവിക്ക് അർച്ചിക്കണം.
Also Read:നവരാത്രി വ്രതം ആരംഭിക്കേണ്ടത് എപ്പോൾ, അനുഷ്ഠിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം
ബ്രഹ്മചാരിണി ദേവിയുടെ കഥ
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച്, ഹിമാലയരാജന്റെ മകളായാണ് ബ്രഹ്മചാരിണി ദേവി ജനിച്ചത്. ശിവനെ വിവാഹം കഴിക്കുന്നതിനായി ദേവി കഠിനമായ തപസ്സനുഷ്ഠിച്ചു. ആദ്യത്തെ ആയിരം വർഷം പഴങ്ങളും പൂക്കളും മാത്രം കഴിച്ച് ജീവിച്ച ദേവി, അടുത്ത ആയിരം വർഷം സസ്യങ്ങളെയും അവസാനത്തെ ആയിരം വർഷം ഉണങ്ങിയ ബിൽവ ഇലകളെയും മാത്രം ഭക്ഷിച്ചു. പിന്നീട് ആയിരം വർഷം കൂടി ആഹാരവും വെള്ളവും ഉപേക്ഷിച്ച് തപസ്സു തുടർന്നു. പാർവതി ദേവിയുടെ ഈ ഭക്തി കണ്ട മറ്റ് ദേവന്മാരും സപ്തർഷികളും ശിവനെ വിവാഹം കഴിക്കാൻ അനുഗ്രഹം നൽകുകയും, ദേവിക്ക് “അപർണ്ണ” എന്ന് പേര് നൽകുകയും ചെയ്തു.
നവരാത്രി 2025: പൂജാവിധി
- അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
- ദുർഗ്ഗാ ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ ശുദ്ധമായ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുക.
- പൂക്കളും കുങ്കുമവും സമർപ്പിക്കുക.
- ദേവിക്ക് വെളുത്ത മധുരപലഹാരങ്ങൾ സമർപ്പിക്കുക.
- ദുർഗ്ഗാ സപ്തശതി പാരായണം ചെയ്യുക.
- വൈകുന്നേരവും ആരതിയും പൂജയും നടത്തുക.
- ദേവിയെ ആരാധിച്ച ശേഷം ഉപവാസം അവസാനിപ്പിക്കുക.
- ബ്രഹ്മചാരിണി ദേവി മന്ത്രം: ഓം ദേവി ബ്രഹ്മചാരിണ്യൈ നമഃ