Pooja Veppu Time: ഇന്ന് പൂജവയ്പ്പ്; പൂജവയ്ക്കേണ്ടത് എങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Navaratri 2025 Pooja Veppu: ഇത്തവണ സെപ്റ്റംബർ 29നാണ് പൂജവയ്പ്പ്. ഇത്തവണ രണ്ട് ദിവസം അടച്ചുപൂജ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും.

Pooja Veppu Time
ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ആഘോഷമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ആഘോഷത്തിൽ ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. എന്നാൽ ഇത്തവണ നവരാത്രി ആരംഭിച്ച് പത്താം ദിനമാണ് മഹാനവമി. 11-ാം ദിനം വിജയദശമിയും ആഘോഷിക്കുന്നു.
നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്‌ക്കേണ്ടത്. ഇതനുസരിച്ചു ഇത്തവണ സെപ്റ്റംബർ 29നാണ് പൂജവയ്പ്പ്. ഇത്തവണ രണ്ട് ദിവസം അടച്ചുപൂജ കഴിഞ്ഞ് ഒക്ടോബർ രണ്ടിനാണ് പൂജയെടുപ്പും വിദ്യാരംഭവും. പൂജവെപ്പിനായി ക്ഷേത്രങ്ങൾ ഒരുങ്ങികഴിഞ്ഞു. ഇന്ന് വൈകിട്ട് 06.12 മുതൽ 07.20 വരെയുള്ള സമയത്താണ് പൂജവയ്പ്പ് .
പൂജ വെയ്ക്കേണ്ടത് എപ്പോൾ?
ഇന്ന് വൈകിട്ടാണ് പൂജവെയ്പ്പ്. ശേഷം നാളെ ദുർഗാഷ്ടമി ആഘോഷിക്കും തുടർന്ന് ഒക്ടോബർ 1-ന് മഹാനവമിയും, ഒക്ടോബർ 2ന് വിജയദശമിയുമാണ്. സെപ്റ്റംബർ 29 തീയതി വൈകിട്ട് പൂജവെയ്പ്പ് നടത്തിയാൽ ഒക്ടോബർ രണ്ടിന് രാവിലെയാണ് പൂജ എടുക്കുന്നത്. അതായത് പൂജ വെയ്ച്ച് മൂന്നാം നാൾ പൂജ എടുക്കും.
പൂജ വെയ്പ്പിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പൂജ വെയ്ക്കുന്നവർ ഇതിനു ശേഷം യാതൊരു അധ്യായനവും പാടില്ല. ഈ ദിവസങ്ങളിൽ നന്മയുള്ള കാര്യങ്ങൾ ചിന്തിക്കുകയും ദേവീ സ്തുതികൾ ചൊല്ലുകയും ചെയ്യുന്നത് നല്ലതാണ്. നല്ല കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക. ഈ ദിവസങ്ങളിൽ മാംസാഹാരങ്ങൾ കഴിക്കാതിരിക്കുക.
Also Read:എട്ടാം നാൾ മഹാഗൗരി! ദുർഗ്ഗാഷ്ടമിയിൽ സർവ്വൈശ്വര്യത്തിനായി ഈ കാര്യങ്ങൾ ചെയ്യൂ!
വീട്ടിൽ പൂജ വയ്ക്കുന്നവർ
വീട്ടിൽ പൂജ വയ്ക്കുന്നവർ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ചതിനു ശേഷം പട്ട് വിരിച്ചു സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണം. ഇതിനു മുകളിലായി പുസ്തകം, പേന എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. ഇതിനു മുകളിൽ കുറച്ച് പൂക്കളും അലങ്കരിക്കാം. ഇതിനു മുന്നിലായി നിലവിളക്ക് കത്തിക്കുക. ഗണപതിക്ക് വിളക്കിന് മുമ്പിൽ അവൽ, മലർ തുടങ്ങിയവ സമർപ്പിക്കണം.
എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിജയദശമി (ഒക്ടോബർ 2) നാളിൽ രാവിലെ പൂജ കഴിഞ്ഞതിനു ശേഷം പുസ്തകം എടുത്ത് വായിക്കുക. അതിനു ശേഷം പൂവ് ,ഇല , എല്ലാം കൂടി ചേർത്ത് ആരാധിച്ച് കർപ്പൂരാരതി സമർപ്പിച്ച് ഒരു തളികയിൽ ഉണക്കലരിയോ പച്ചരിയോ എടുത്ത് സരസ്വതി ,ഗണപതി ദേവതകളെ വന്ദിച്ച് വിദ്യാരംഭം കുറിക്കുക. ‘ഓം ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു’ എന്നാണ് ആദ്യം എഴുതേണ്ടത്. തുടർന്ന് അക്ഷരമാലയും എഴുതുക .