Navratri 2025 Clove Remedies: നവരാത്രിയിൽ ദേവീ പ്രസാദത്തിനായി ഗ്രാമ്പൂ; സമ്പത്തും സൗഭാഗ്യവും നേടാൻ ഈ വിദ്യകൾ പരീക്ഷിക്കൂ
Navratri 2025 Cloves Remedies to please Durga: ജ്യോതിഷത്തിൽ പറയുന്ന ഈ കാര്യങ്ങൾ ഗ്രാമ്പൂ ഉപയോഗിച്ച് ചെയ്താൽ ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ എന്നും നിലനിൽക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം

Navratri
Navrarti 2025 Importance of Cloves: നവരാത്രിയുടെ പുണ്യ ദിനങ്ങൾ ആരംഭിച്ചു. ഈ ദിവസങ്ങളിൽ ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ദേവി പ്രസാദത്തിനായി വിവിധ വഴിപാടുകളും പൂജാ കർമ്മങ്ങളും ചെയ്യുന്നു. ഈ ദിവസങ്ങളിൽ ദുർഗ്ഗാദേവിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വഴിപാടായി സമർപ്പിക്കുകയാണെങ്കിൽ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
അത്തരത്തിൽ ദുർഗ്ഗാ ദേവിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു കാര്യങ്ങളാണ് ഗ്രാമ്പൂവും വെറ്റിലയും. അതിൽ ഗ്രാമ്പു ഉപയോഗിച്ച് ചില ആചാരങ്ങൾ അനുഷ്ഠിച്ചാൽ ദേവി പ്രീതി നേടാൻ ആകും എന്നാണ് വിശ്വാസം. ഗ്രാമ്പു ആരോഗ്യത്തിന് മാത്രമല്ല ആരാധനയ്‌ക്കായും പ്രയോജനപ്പെടുത്താവുന്നതാണ്. ജ്യോതിഷത്തിൽ പറയുന്ന ഈ കാര്യങ്ങൾ ഗ്രാമ്പൂ ഉപയോഗിച്ച് ചെയ്താൽ ദേവിയുടെ അനുഗ്രഹം ജീവിതത്തിൽ എന്നും നിലനിൽക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
- നവരാത്രി ദിനങ്ങളിൽ ദുർഗ്ഗാദേവിക്ക് ആരതി നടത്തുമ്പോൾ വിളക്കിന്റെ തിരിയിൽ രണ്ട് ഗ്രാമ്പൂ വയ്ക്കുക. പിന്നീട് തിരിയും നെയ്യും ചേർത്ത് ആരതി നടത്തുക. തിരി കത്തുമ്പോൾ അതിനു മുകളിലുള്ള ഗ്രാമ്പൂവും കത്തുന്നു. ഗ്രാമ്പൂവിൽ നിന്നുള്ള പുക നമ്മുടെ ജീവിതത്തിലെയും വീട്ടിലെയും നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും വീട്ടിലേക്ക് പോസിറ്റിവിറ്റി കൊണ്ടുവരികയും ചെയ്യുന്നു എന്നാണ് വിശ്വാസം.
- ജീവിതത്തിൽ വിജയം നേടാൻ ബുദ്ധിമുട്ടുന്നവർ ആണ് നിങ്ങളെങ്കിൽ ഒരു ജോഡി ഗ്രാമ്പു എടുത്ത് നവരാത്രിയിൽ തല മുതൽ കാല് വരെ 7 തവണ ഉഴിയുക. ശേഷം ഈ ഗ്രാമ്പു ഒരു ചുവന്ന തുണിയിൽ കെട്ടി ദുർഗ്ഗാദേവിക്ക് സമർപ്പിക്കുക. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നിങ്ങളെ സഹായിക്കുകയും പുരോഗതിയിലേക്കുള്ള നിങ്ങളുടെ പാത എളുപ്പമാക്കുകയും ചെയ്യുമെന്നാണ് ജ്യോതിഷ ശാസ്ത്രത്തിൽ പറയുന്നത്.
- വീട്ടിൽ എപ്പോഴും സംഘർഷങ്ങളും കലഹങ്ങളും ഉണ്ടാവുകയോ നിരന്തരമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്യുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നവരാത്രി സമയത്ത് എല്ലാ വൈകുന്നേരവും നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ ഗ്രാമ്പൂ എണ്ണ വിളക്ക് കത്തിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കുകയും വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതായി വീട്ടിൽ സുഖവും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു.
- നവരാത്രി ദിനങ്ങളിൽ ഒരു ജോഡി ഗ്രാമ്പൂ ചുവന്ന തുണിയിൽ പൊതിഞ്ഞ് ദുർഗാദേവിക്ക് സമർപ്പിക്കുക. പിന്നീട് ഈ കെട്ട് നിങ്ങളുടെ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും എന്നാണ് വിശ്വാസം.
- നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും ജാതകത്തെ രാഹുവിന്റെയും കേതുവിന്റെയും അശുഭ ഫലങ്ങൾ ബാധിച്ചിട്ടുണ്ടെങ്കിൽ, നവരാത്രി സമയത്ത് ഒരു ക്ഷേത്രത്തിൽ ഗ്രാമ്പൂ ദാനം ചെയ്യുക. നവരാത്രി മുതൽ എല്ലാ ശനിയാഴ്ചയും നിങ്ങൾ ഇങ്ങനെ ചെയ്യുക. കുറഞ്ഞത് 11 ശനിയാഴ്ച ഇങ്ങനെ ചെയ്താൽ ജാതകത്തിലെ ദോഷങ്ങൾ മാറും എന്നാണ് വിശ്വാസം.