Navratri 2025 Day 8: എട്ടാം നാൾ മഹാഗൗരി! ദുർഗ്ഗാഷ്ടമിയിൽ സർവ്വൈശ്വര്യത്തിനായി ഈ കാര്യങ്ങൾ ചെയ്യൂ!

Navratri 2025 Day 8 Remedies: വിശുദ്ധിയുടെയും ശാന്തതയുടെയും സഹിഷ്ണുതയുടെയും പ്രതിരൂപമായാണ് ദേവി മഹാഗൗരിയെ കണക്കാക്കുന്നത്. മഹാഗൗരി ദേവിയെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക്‌ ആത്മീയ വളർച്ചയും മനസ്സമാധാനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു

Navratri 2025 Day 8: എട്ടാം നാൾ മഹാഗൗരി! ദുർഗ്ഗാഷ്ടമിയിൽ സർവ്വൈശ്വര്യത്തിനായി ഈ കാര്യങ്ങൾ ചെയ്യൂ!

Navratri 2025 Day 8

Updated On: 

29 Sep 2025 09:27 AM

ഇന്ന് നവരാത്രിയുടെ എട്ടാം ദിവസമാണ്. മഹാ അഷ്ടമി അല്ലെങ്കിൽ ദുർഗ്ഗാ അഷ്ടമി എന്നും അറിയപ്പെടുന്ന ഈ ദിവസം ദേവിയുടെ എട്ടാം രൂപമായ മഹാഗൗരി ദേവിയെയാണ് ആരാധിക്കുന്നത്. വിശുദ്ധിയുടെയും ശാന്തതയുടെയും സഹിഷ്ണുതയുടെയും പ്രതിരൂപമായാണ് ദേവി മഹാഗൗരിയെ കണക്കാക്കുന്നത്. മഹാഗൗരി ദേവിയെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക്‌ ആത്മീയ വളർച്ചയും മനസ്സമാധാനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുമെന്നും ജീവിതത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും മനസ്സമാധാനം ലഭിക്കുമെന്നും വിശ്വാസം. മാത്രമല്ല ഈ ദിവസങ്ങളിൽ കന്യാപൂജയും ചിലർ നടത്താറുണ്ട്. അവിവാഹിതരായ പെൺകുട്ടികൾ മഹാഗൗരി ദേവിയെ ആരാധിക്കുന്നതിലൂടെ അവർക്ക് ഇഷ്ടമുള്ള ഭർത്താവിനെ ലഭിക്കുമെന്നും വിശ്വാസം. ഇരു കൈകളിലായി ത്രിശൂലവും ഡമരുവുമായി വെളുത്ത കാളയുടെ പുറത്ത് ഇരിക്കുന്നതാണ് മഹാഗൗരി ദേവിയുടെ രൂപം.

ഹിന്ദു പുരാണമനുസരിച്ച് മഹാഗൗരി പാർവതി ദേവിയുടെ രൂപമാണ്. ശിവനോടുള്ള അഗാധമായ ഭക്തിക്കും തപസ്സിനും പേര് കേട്ടതാണ് മഹാഗൗരി. കഠിനമായ തപസ്സിനൊടുവിൽ ഇരുണ്ട നിറമുള്ള തപസ്സിയായ രൂപത്തിൽ നിന്നു തിളങ്ങുന്ന വെളുത്ത പരിശുദ്ധിയോടെ തിളങ്ങുന്ന മഹാഗൗരിയായി രൂപാന്തരപ്പെട്ടു. മഹാകാഗൗരിയുടെ വെളുപ്പ് നിറം സമാധാനം വിശുദ്ധി എന്നിവയെയാണ് പ്രതീകപ്പെടുത്തുന്നത്. ദേവിയെ ആരാധിക്കുന്നത് മുൻകാല കർമ്മങ്ങളിൽ നിന്നും മോചിപ്പിക്കുവാനും സഹായിക്കും.

ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയായശേഷം ദേവിയെ ആരാധിക്കുക. ദേവിയെ ആരാധിക്കുന്നതിന് മുമ്പായി വീടും പരിസരവും വൃത്തിയാക്കണം. വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. പഴങ്ങൾ, വെളുത്ത പൂക്കൾ, പാല് മധുരപലഹാരങ്ങൾ എന്നിവ ദേവിക്ക് ഈ ദിവസം അർപ്പിക്കുന്നത് നല്ലതാണ്. വ്രതം എടുക്കുന്നവരും പാൽ പഴങ്ങൾ പോലുള്ള ലഘുവായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഉത്തമം. പൂജ കഴിഞ്ഞാൽ ദരിദ്രർക്ക്‌ എന്തെങ്കിലും ദാനം നൽകുന്നതും നല്ലതാണ്.

ഈ മന്ത്രം ജപിക്കുക

സർവമംഗള മാംഗ്ലീയേ, ശിവ സർവാർത്ത് സാധികേ. ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ
ഓം ദേവീ മഹാഗൗര്യൈ നമഃ
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധര ശുചിഃ । മഹാഗൗരീ ശുഭം ദദ്യൻമഹാദേവപ്രമോദദാ ।
അതോ ദേവീ സർവഭൂതേഷു മാ ഗൌരീ സ്ഥാപനം । നമസ്തേസ്യയേ നമസ്തേസ്യയേ നമസ്തേസ്യയേ നമോ നമഃ ।

ഈ മന്ത്രം അത്യന്തം ഭക്തിയോടെ ജപിച്ചാൽ ജീവിതത്തിലെ എല്ലാ കഷ്ടതകളും മാറി ജീവിതത്തെ ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം കന്യകകളായ പെൺകുട്ടികളെ ആരാധിക്കുന്നതും നല്ലതാണ്. കൂടാതെ ദേവിക്ക് തേങ്ങ പ്രസാദമായി അർപ്പിക്കുന്നതും നല്ലതാണ്. നവമിയുടെ ഒമ്പത് ദിവസത്തെ വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർക്ക് ആദ്യത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പൂർണ്ണ ഒമ്പത് ദിവസത്തെ ഗുണങ്ങൾ ലഭിക്കുമെന്നും വിശ്വാസം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും