Navratri 2025: നവരാത്രി വ്രതം ആരംഭിക്കേണ്ടത് എപ്പോൾ, അനുഷ്ഠിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം
Navratri Fasting Rules: കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ആഘോഷം നടക്കുക.

Navratri
ഹൈന്ദവ വിശ്വാസമനുസരിച്ച് രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് നവരാത്രി. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ആഘോഷം നടക്കുക.
ഈ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമെന്നാണ് വിശ്വാസം. കുട്ടികൾ മുതൽ പ്രായമായവർ വരെ ദേവിയുടെ അനുഗ്രഹത്തിനായി ഈ വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. ഇത്തവണ സെപ്റ്റംബർ 21 ഞായറാഴ്ച മുതൽ വ്രതം ആരംഭിക്കാം. സർവൈശ്വര്യത്തിനായി ഭവനങ്ങളിൽ ഭദ്രദീപം തെളിയിക്കണം. ഒൻപത് ദിവസം വ്രതം അനുഷ്ടിക്കാൻ സാധിക്കാത്തവർക്ക് ഏഴ്, അഞ്ച്, മൂന്ന് , ഒന്ന് എന്നീ ക്രമത്തിലും അനുഷ്ടിക്കാം. നവരാത്രി ദിവസങ്ങളിൽ മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കി വെക്കണം. ശരീരത്തിന്റെ ശുദ്ധിക്കായി സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കിനു മുന്നിലിരുന്നു ദേവീ സ്തുതികൾ ജപിക്കണം.
Also Read:ഇത്തവണ പൂജ വെക്കേണ്ടത് ഏപ്പോൾ? നവരാത്രി എന്നു മുതൽ?
ലളിതാസഹസ്രനാമം ജപിക്കുന്നത് അത്യുത്തമമാണ്. പൂർണമായും മത്സ്യമാംസാദികൾ വർജിക്കുക. ഒരു നേരം മാത്രം അരിഭക്ഷണം കഴിക്കുന്നത് നല്ലതാണ്.വ്രതം അനുഷ്ഠിക്കുന്നവർ ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുണ്ടാവണം. വ്രതദിനങ്ങളിൽ ദേവിക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
വ്രതം അനുഷ്ഠിക്കുന്നവർ ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം. സാധ്യമെങ്കിൽ പയര്‍വര്‍ഗ്ഗങ്ങള്‍, പയറ്, അരിപ്പൊടി, കോണ്‍ഫ്‌ളവര്‍, ഗോതമ്പ് മാവ്, റവ എന്നിവയും ഒഴിവാക്കണം. നട്‌സ്, പഴങ്ങള്‍, പാൽ, വെണ്ണ പോലുള്ളവ നവരാത്രി ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തുക. ഈ കാലയളവില്‍ മദ്യം, മയക്കുമരുന്ന്, മുട്ട, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കരുത്.