Onam Bumper 2025: നിങ്ങള്‍ ഓണം ബമ്പറെടുത്താല്‍ സമ്മാനമുറപ്പ്; ധനയോഗമുള്ള നക്ഷത്രക്കാരേ ശ്രദ്ധിക്കൂ

Onam Bumper Winning Zodiac Signs: ബമ്പര്‍ നേടിക്കഴിഞ്ഞാല്‍ നിറവേറ്റുന്നതിനായി ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകുമല്ലേ മനസില്‍? ആ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഈ വര്‍ഷം ധനഭാഗ്യം തേടിയെടുത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജ്യോതിഷ പ്രകാരം 2025ല്‍ കോടീശ്വരന്മാരാകാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

Onam Bumper 2025: നിങ്ങള്‍ ഓണം ബമ്പറെടുത്താല്‍ സമ്മാനമുറപ്പ്; ധനയോഗമുള്ള നക്ഷത്രക്കാരേ ശ്രദ്ധിക്കൂ

ഓണം ബമ്പര്‍

Published: 

12 Sep 2025 08:27 AM

ഓരോ വര്‍ഷവും ഓരോ ഭാഗ്യാവന്മാരെ സൃഷ്ടിക്കും. എന്നാല്‍ ഈ ഭാഗ്യം എന്നത് അത്ര എളുപ്പത്തില്‍ കൈവരുന്നതല്ല. അതിനായി നന്നായി പരിശ്രമിക്കേണ്ടത് അനിവാര്യമാണ്. ഈ വര്‍ഷത്തെ ഓണാഘോഷം സമാപിച്ചു, എങ്കിലും ഇനി മലയാളി കാത്തിരിക്കുന്നത് ഓണം ബമ്പറിനാണ്. ബമ്പറിന്റെ വില്‍പന സംസ്ഥാനത്ത് തകൃതിയായി മുന്നേറുകയാണ്.

ബമ്പര്‍ നേടിക്കഴിഞ്ഞാല്‍ നിറവേറ്റുന്നതിനായി ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകുമല്ലേ മനസില്‍? ആ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഈ വര്‍ഷം ധനഭാഗ്യം തേടിയെടുത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജ്യോതിഷ പ്രകാരം 2025ല്‍ കോടീശ്വരന്മാരാകാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

അശ്വതി

ഈ വര്‍ഷം ധനയോഗമുള്ള നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. ഈ വര്‍ഷം പൊതുവേ ഇവര്‍ക്ക് നല്ല ഫലമാണ്. ഇക്കൂട്ടര്‍ക്ക് ലഭിക്കാന്‍ പോകുന്ന യോഗങ്ങളില്‍ പ്രധാനിയാണ് ധനയോഗം. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. ധനലാഭവും വസ്തുലാഭവുമെല്ലാം ഉണ്ടാകും.

ഭരണി

ഈ വര്‍ഷം ഭരണിക്കാര്‍ക്കും വളരെ നല്ലതാണ്. സമ്പന്നഭാഗ്യവും, ധനയോഗവുമാണ് നിങ്ങളെ തേടിയെത്തിരിക്കുന്നത്. നിങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും. പണം വന്നുചേരും.

കാര്‍ത്തിക

ഈ വര്‍ഷത്തില്‍ ധനഭാഗ്യം കൈവന്ന മറ്റൊരു നക്ഷത്രം കാര്‍ത്തികയാണ്. നിങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ വര്‍ഷം അകലും. നിങ്ങളെ തേടി ധനയോഗം എത്തിക്കഴിഞ്ഞു.

രോഹിണി

രോഹിണി നക്ഷത്രക്കാരും ഈ വര്‍ഷം സാമ്പത്തികമായി ഉന്നതിയിലെത്തും. നിങ്ങള്‍ക്കും ധനയോഗം തന്നെയാണ് ഫലം. പല രീതിയിലാണ് നിങ്ങളെ തേടി ഈ വര്‍ഷം പണമെത്തുക.

പുണര്‍തം

ലക്ഷ്മീദേവിയുടെ കഠാക്ഷത്തോടെ ധനഭാഗ്യം വന്നുചേര്‍ന്നിരിക്കുകയാണ് പുണര്‍തം നക്ഷത്രക്കാര്‍ക്ക്. ഇക്കൂട്ടരുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും. എല്ലാവിധ ഉയര്‍ച്ചയും വന്നുചേരും.

പൂയം

പൂയം നാളുകാരുടെയും ധനയോഗം ആരംഭിച്ച് കഴിഞ്ഞു. പല രീതികളിലാണ് നിങ്ങളിലേക്ക് പണമെത്തുന്നത്. എല്ലാവിധ ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാകും. ഇതുവരെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറും.

പൂരം

2025ല്‍ പൂരം നാളുകാരെയും ധനലക്ഷ്മി അനുഗ്രഹിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയും ധനയോഗവുമാണ് നിങ്ങളെ തേടിയെത്തിയത്. നിങ്ങളുടെ സമ്പത്ത് വലിയ തോതില്‍ വര്‍ധിക്കും.

Also Read: Onam Bumper 2025: ഓണം ബമ്പറെടുത്തില്ലേ? നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം, വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഭാഗ്യക്കുറികൾ

ഉത്രം

ഉത്രം നാളുകാര്‍ക്കും ധനയോഗമാണ് ഫലം. നിങ്ങള്‍ ഇതുവരെ നേരിട്ടിരുന്ന എല്ലാ പ്രശ്‌നങ്ങളും അകലും. ധനപരമായി മുന്നേറ്റമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ ലോട്ടറി ടിക്കറ്റ് തന്നെ ധാരാളം.

ചതയം

ചതയം നക്ഷത്രക്കാര്‍ക്കും ധനയോഗം തന്നെയാണ് ഫലം. നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലുന്ന, സര്‍വ്വൈശ്വര്യങ്ങളും വരുന്ന വര്‍ഷമാണിത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും