Palm Sunday: വിശുദ്ധ വാരാഘോഷത്തിന് ഒരുങ്ങി ക്രൈസ്തവർ; നാളെ ഓശാന ഞായർ

Palm Sunday: ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തുന്ന വിരുദ്ധ വാരത്തിന് നാളെ തുടക്കം. ഓശാന പെരുന്നാളോടനുബന്ധിച്ച് ദേവാലയങ്ങളിൽ നാളെ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ശുശ്രൂഷകളും നടത്തും.

Palm Sunday: വിശുദ്ധ വാരാഘോഷത്തിന് ഒരുങ്ങി ക്രൈസ്തവർ; നാളെ ഓശാന ഞായർ
Published: 

12 Apr 2025 18:54 PM

യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മകളുണർത്തി നാളെ ഓശാന ഞായർ. കുരുത്തോലകൾ കൈയിലേത്തി ദേവാലയങ്ങളിലും വീഥികളിലും ക്രൈസ്തവർ പ്രാർഥനകൾ നടത്തും. ത്യാ​ഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തുന്ന വിരുദ്ധ വാരത്തിന് ഇതോടെ തുടക്കമാകും.

താഴ്മയുടെ പ്രതീകമായി കഴുതപ്പുറത്തേറി ജെറുസലേമിലേക്ക് പ്രവേശിച്ച യേശുക്രിസ്തുവിനെ ഒലിവിലകളേന്തിയും ഓശാന പാടിയുമാണ് രാജകീയ പദവികളോടെ ജനം വരവേറ്റത്. ഈ ദിവസത്തിന്റെ ഓർമ്മപുതുക്കലായാണ് ക്രിസ്ത്യാനികൾ ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്നേ ദിവസം ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക ശുശ്രൂഷകളും നടത്തും.

ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയെ വളരെയധികം ഭക്തിയോടെയാണ് വിശ്വാസികൾ കാണുന്നത്. കൂടാതെ വീടുകളിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിക്കുന്നത് ഈ കുരുത്തോലകൾ ഉപയോഗിച്ചാണ്. ചാമ്പൽ ബുധനാഴ്ച (വിഭൂതി പെരുന്നാൾ, കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിച്ച ഈ കുരുത്തോലകൾ കത്തിക്കുകയും ആ ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുകയും ചെയ്യുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട ഓർത്തഡോക്സ് സഭകളിൽ ഈ കുരുത്തോലകൾ അടുത്തു വരുന്ന ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷകളിൽ ഉപയോഗിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും