Papankusha Ekadashi 2025: വിഷ്ണൂ പ്രീതിക്കായി പാപങ്കുശ ഏകാദശി: തീയതി, അനുഷ്ഠാനരീതി, ഐതിഹ്യം

Papankusha ekadashi 2025: ഈ ഏകാദശിയുടെ പ്രാധാന്യം ശ്രീകൃഷ്ണൻ യുധിഷ്ഠിരനു വിവരിച്ചു കൊടുത്തതായാണ് പുരാണങ്ങളിൽ പറയപ്പെടുന്നത്. കഥ ഇങ്ങനെ, വളരെ പണ്ടുകാലത്ത് വിദർഭ രാജ്യത്ത് കോപൻ എന്ന പേരുള്ള ഒരു ക്രൂരനായ വേട്ടക്കാരൻ ജീവിച്ചിരുന്നു

Papankusha Ekadashi 2025: വിഷ്ണൂ പ്രീതിക്കായി പാപങ്കുശ ഏകാദശി: തീയതി, അനുഷ്ഠാനരീതി, ഐതിഹ്യം

Papankusha Ekadashi 2025

Published: 

02 Oct 2025 19:37 PM

Papankusha Ekadashi 2025 Remedies: ആശ്വിനമാസത്തിലെ ശുക്ലപക്ഷത്തിലെ 11ാം ദിവസമാണ് പാപാങ്കുശ ഏകാദശി ആചരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ ശ്രീപത്മനാഭനായി സമർപ്പിച്ചിരിക്കുന്ന ഈ പുണ്യ വ്രതം ഭക്തർ പൂർണ ഭക്തിയോടും അനുഷ്ഠാനങ്ങളോടും ആരാധിക്കുന്നു. പാപാങ്കുശ ഏകാദശി ആചരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നല്ല ആരോഗ്യം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ഏകാദശി ആചരിക്കുന്നതിലൂടെ മുൻകാല പാപങ്ങളിൽ നിന്നും മോക്ഷം നേടാനും ജീവിതത്തിലെ നെഗറ്റിവിറ്റി അകറ്റാനും സഹായിക്കും.

പാപാങ്കുശ ഏകാദശി ആചരിക്കുന്നത് 100 സൂര്യ യാഗങ്ങൾ അല്ലെങ്കിൽ ആയിരം അശ്വമേധയാഗങ്ങൾ ചെയ്യുന്നതിന് തുല്യമാണ് എന്നാണ് പറയപ്പെടുന്നത്. ഭക്തിയോടെ ഈ വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ശ്രീപത്മനാഭന്റെ കൃപയും ലഭിക്കും എന്നാണ് വിശ്വാസം. ഈ വർഷം 2025 ഒക്ടോബർ മൂന്നിനാണ് പാപാങ്കുശ ഏകാദശി ആചരിക്കുന്നത്. ഏകാദശിയുടെ സമയം ശുഭമുഹൂർത്തം പ്രാധാന്യം ആചാരങ്ങൾ ഐതിഹ്യം എന്നിവയെ കുറിച്ച് നമുക്ക് നോക്കാം.

പാപാങ്കുശ ഏകാദശി പ്രാധാന്യം

ജീവിതത്തിൽ നാം അറിയാതെ ചെയ്തു പോയ പാപങ്ങളിൽ നിന്നും മോക്ഷം ലഭിക്കാനാണ് പാപാങ്കുശ ഏകാദശി ആചരിക്കുന്നത്. ഈ വ്രതം ഭക്തിപൂർവ്വം അനുഷ്ഠിച്ചാൽ ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം ഉണ്ടാകും എന്നാണ് വിശ്വാസം. മരണത്തിന്റെ നാഥനായ യമരാജനിൽ നിന്നും നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാനും ഈ വ്രതം അനുഷ്ഠിക്കുന്നത് വളരെ നല്ലതാണ്.

ആചാരാനുഷ്ഠാനങ്ങൾ

ഏകാദശി ദിനത്തിൽ ഭക്തർ കർശനമായ ഉപവാസം അല്ലെങ്കിൽ മൗനവ്രതം അനുഷ്ഠിക്കുന്നു. ഇതിനായി അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ഏകാദശി ആരംഭിക്കുക. ലഘുവായ ഭക്ഷണം കഴിച്ചാണ് വ്രതം ആരംഭിക്കുന്നത്. ഈ ദിവസം മുഴുവൻ കള്ളം പറയുവാനോ പാപപകർമങ്ങൾ ചെയ്യുവാനോ പാടില്ല. ഏകാദശിയുടെ അവസാനം വരെ വ്രതം തുടരുക. ഏകാദശി ദിനത്തിൽ ബ്രാഹ്മണന് ഭക്ഷണവും മറ്റും ദാനം ചെയത് ഉപവാസം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ ദിനത്തിൽ വിഷ്ണു സഹസ്രനാമം വായിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വിഷ്ണു ഭഗവാന് പൂക്കൾ, വെറ്റില, ദീപങ്ങൾ എന്നിവ അർപ്പിക്കുന്നത് നല്ലതാണ്. ‌

പാപാങ്കുശ ഏകാദശി ഐതീഹ്യം

ഈ ഏകാദശിയുടെ പ്രാധാന്യം ശ്രീകൃഷ്ണൻ യുധിഷ്ഠിരനു വിവരിച്ചു കൊടുത്തതായാണ് പുരാണങ്ങളിൽ പറയപ്പെടുന്നത്. കഥ ഇങ്ങനെ, വളരെ പണ്ടുകാലത്ത് വിദർഭ രാജ്യത്ത് കോപൻ എന്ന പേരുള്ള ഒരു ക്രൂരനായ വേട്ടക്കാരൻ ജീവിച്ചിരുന്നു. അയാൾ തന്റെ ജീവിതത്തിലുടനീളം മോശം പ്രവർത്തികളും പാപങ്ങളും ആണ് ചെയ്തത്. എന്നാൽ വാർദ്ധക്യമായപ്പോൾ താൻ ചെയ്ത പാപകർമ്മങ്ങൾ ഓർത്ത് അയാൾക്ക് വളരെയധികം ഭയം തോന്നി. തന്റെ അന്ത്യം എടുത്തപ്പോൾ യമദേവന്റെ ദൂതന്മാർ തന്നെ നരകത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ വരുന്നതായി അയാൾ സ്വപ്നം കണ്ടു.

ഭയചകിതനായ കോപൻ ഉടൻതന്നെ അംഗരിസ് മഹർഷിയുടെ അടുത്തേക്ക് പോയി. താൻ ജീവിതത്തിൽ ചെയ്തുപോയ പാപങ്ങളിൽ നിന്നും മുക്തി നേടാനും മോക്ഷം ലഭിക്കാനുമുള്ള വഴി ഉപദേശിക്കണമെന്ന് അപേക്ഷിച്ചു. മഹർഷിക്ക് കോപന്റെ അവസ്ഥയിൽ ദയ തോന്നി. ഈ പാവങ്ങളെല്ലാം നശിപ്പിക്കാനുള്ള ഒരേയൊരു വഴി പാപാങ്കുശ ഏകാദശി വൃതം ഭക്തിയോടെ അനുഷ്ഠിക്കുകയാണെന്ന് ഉപദേശിച്ചു. മഹർഷിയുടെ നിർദ്ദേശമനുസരിച്ച് കോപൻ ഏകാദശി ദിവസം പൂർണ്ണ ഭക്തിയോടും ആത്മാർത്ഥതയോടും കൂടി അനുഷ്ടിച്ചു. വിഷ്ണുവിനെ ആരാധിക്കുകയും രാത്രി മുഴുവൻ ഉറക്കം ഒഴിഞ്ഞ നാമജപം നടത്തുകയും ചെയ്തു. തീവ്ര അനുഷ്ഠാനത്തിന്റെ ഫലമായി കോപൻ താൻ ജീവിതത്തിൽ ചെയ്ത സകല പാപങ്ങളിൽ നിന്നും മോചനം നേടുകയും മരണശേഷം വിഷ്ണുലോകത്തേക്ക് (വൈകുണ്ഠം ) പോകാൻ അർഹൻ ആവുകയും ചെയ്തു. അതിനാലാണ് പാപാങ്കുശ ഏകാദശിക്ക് പാപങ്ങളെ അങ്കുശം (കൊളുത്ത്/നിയന്ത്രണം) കൊണ്ട് തടയുന്ന ഏകാദശി എന്ന അർത്ഥത്തിൽ ഈ പേര് ലഭിച്ചത്. ഭക്തിയോടെ ഈ വ്രതം അനുഷ്ഠിക്കുന്നവർക്ക് പാപമുക്തിയും മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം.

പാരണ സമയം

2025 ഒക്ടോബർ 4-ന് 06:10 AM മുതൽ 10:11 AM വരെയാണ് പാപാൻകുശ ഏകാദശിയുടെ പാരണ സമയങ്ങൾ .

– ഹരി വസാര അന്ത്യ നിമിഷം 2025 ഒക്ടോബർ 4 ന് പുലർച്ചെ 12:12 ന് ആണ്.

– ദ്വാദശി അന്ത്യ നിമിഷം 2025 ഒക്ടോബർ 4 ന് വൈകുന്നേരം 05:09 ന്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ