Rabi Al Awwal 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്
Rabi-Al-Awwal 2025: ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ പ്രഖ്യാപനം നടത്തി.
കേരളത്തിൽ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതോടെയാണ് പ്രഖ്യാപനം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ പ്രഖ്യാപനം നടത്തി.
അതേസമയം യുഎഇയിൽ റബിഅൽ അവ്വൽ മാസപ്പിറവി കാണാത്തതിനാൽ ഇസ്ലാമിക് കലണ്ടറിലെ മൂന്നാം മാസം നാളെ ആരംഭിക്കുമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ അഞ്ചിനായിരിക്കും നബിദിനം. അതിനാൽ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധിയുണ്ടാകാനാണ് സാധ്യത. എന്നാൽ ഇതതിനെ കുറിച്ച് ഔദ്യോഗിക വിവരം ഇതുവരെ നടത്തിയിട്ടില്ല.
Also Read:അന്ന് ഗണപതിയുണ്ടായി, വിനായക ചതുർത്ഥിക്ക് പിന്നിലെ കഥ
നബിദിനം പ്രമാണിച്ച് കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആഘോഷിക്കുന്നത്.ഹിജ്റ വര്‍ഷ പ്രകാരം റബീഉൽ അവ്വല്‍ മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. എ ഡി 570ല്‍ മക്കയിലാണ് മുഹമ്മദ് നബി ജനിച്ചത്.