Raksha Bandhan 2025: സഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാൻ രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭ മുഹൂർത്തം ഇത്

Raksha Bandhan 2025: അനുഗ്രഹം, സംരക്ഷണം, സ്നേഹം, ആഴത്തിലുള്ള ആത്മീയ ദൃഢനിശ്ചയം എന്നിവയെയാണ് രാഖി പ്രതീകപ്പെടുത്തുന്നത്.

Raksha Bandhan 2025: സഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാൻ രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭ മുഹൂർത്തം ഇത്

Raksha Bandhan

Published: 

07 Aug 2025 | 12:51 PM

ഉത്തരേന്ത്യക്കാരെ സംബന്ധിച്ച് വളരെ പവിത്രവും പാവനവുമായി കണക്കാക്കപ്പെടുന്ന മഹോത്സവമാണ് രക്ഷാബന്ധൻ. കേരളത്തിലും ചിലരെങ്കിലും രക്ഷാബന്ധൻ ആചരിക്കാറുണ്ട്. ഈ വർഷത്തെ രക്ഷാബന്ധൻ എന്നാണെന്ന് അറിയാമോ? രാഖി കെട്ടുന്നതിന് പ്രത്യേക മതപരമായ ആചാരങ്ങൾ, മുഹൂർത്തം എന്നിവയും ബാധകമാണെന്ന് നിങ്ങൾക്കറിയാമോ?

മുഹൂർത്തം

വേദങ്ങൾ അനുസരിച്ച്, രക്ഷാബന്ധൻ ഒരു ആഘോഷം മാത്രമല്ല, ആത്മീയ പ്രാധാന്യമുള്ള ഒരു ചടങ്ങ് കൂടിയാണ്. 2025-ൽ രാഖി കെട്ടാനുള്ള ശുഭകരമായ സമയം ഏതാണെന്ന് നോക്കാം, ഈ വർഷത്തെ ഭദ്ര കാലം അഥവാ അശുഭകാലം 2025 ഓഗസ്റ്റ് 2025 ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:12 ന് അവസാനിക്കുകയും 2025 ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ 1:52 വരെ തുടരുകയും ചെയ്യും. അതായത് ഭദ്ര കാലത്തിന്റെ ഇടപെടലില്ലാതെ സഹോദരിമാർക്ക് ദിവസം മുഴുവൻ രാഖി ചടങ്ങ് നടത്താൻ കഴിയും.

ചടങ്ങ്

രാഖി കെട്ടുമ്പോൾ സഹോദരൻ കിഴക്കോ വടക്കോ അഭിമുഖമായിരിക്കണം. ആചാര സമയത്ത് സഹോദരി പടിഞ്ഞാറോ തെക്കോ അഭിമുഖമായിരിക്കണം. അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കുശേഷം ഒരു താലത്തിൽ രക്ഷാസൂത്രം, ദീപം, മധുരപലഹാരങ്ങൾ, കുങ്കുമം എന്നിവ വെച്ച് സഹോദരനെ സഹോദരി സമീപിക്കുന്നു. സഹോദരനെ വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ച് ഒരു പുണ്യസ്ഥലത്ത് ഇരുത്തുക. സഹോദരനെ ആരതി ഉഴിഞ്ഞ് കുങ്കുമം ചാര്‍ത്തി വലത്തെ കൈയ്യിൽ രക്ഷാസൂത്രം കെട്ടിക്കൊടുക്കുന്നു.

സഹോദരൻ അവൻ്റെ ജീവിതത്തിൽ രാഖി ബന്ധിച്ച സഹോദരിയെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരിക്ക് പാരിതോഷങ്ങള്‍ സമ്മാനിച്ച് ശേഷം മാത്രമാണ് ചടങ്ങ് സമാപിക്കുന്നത്. രക്ഷാബന്ധൻ സഹോദര സ്നേഹത്തിന്റെ മാത്രം ആഘോഷമല്ല, മറിച്ച് സംരക്ഷണ പ്രതിജ്ഞ കൂടിയാണ്. പരമ്പരാഗതമായി, പുരോഹിതന്മാർ പോലും അവരുടെ രക്ഷാധികാരികൾക്ക് രക്ഷാസൂത്രങ്ങൾ കെട്ടാറുണ്ട്.

ഐതിഹ്യം

പുരാണത്തിൽ, യുദ്ധത്തിന് മുമ്പ് ഇന്ദ്രന്റെ വിജയം ഉറപ്പാക്കാൻ ഇന്ദ്രാണി ദേവി അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ ഒരു സംരക്ഷണ നൂൽ കെട്ടി കൊടുത്തിരുന്നു. ഈ രക്ഷാസൂത്രത്തിൻ്റെ ബലത്തിൽ ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി ഇന്ദ്രന് ലഭിച്ചു. ഇതോടെ യുദ്ധത്തിൽ ദേവന്മാർ വിജയിച്ചു. ഈ യുദ്ധ വിജയത്തിൻ്റെ ആഘോഷമാണ് പിന്നീട് ‘ രക്ഷാബന്ധനം ’ എന്ന ഉത്സവം ആരംഭിച്ചത്. അനുഗ്രഹം, സംരക്ഷണം, സ്നേഹം, ആഴത്തിലുള്ള ആത്മീയ ദൃഢനിശ്ചയം എന്നിവയെയാണ് രാഖി പ്രതീകപ്പെടുത്തുന്നത്.

 

മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം