GajaKesari Yoga: മകരം, മീനം…5 രാശിക്കാർക്ക് വിഘ്നേശ്വരന്റെ അനുഗ്രഹത്താൽ ഭാഗ്യങ്ങൾ! ഗജകേസരി യോഗത്തിന്റേയും കേന്ദ്രയോഗത്തിന്റയും അപൂർവ്വ സംയോജനം
5 Lucky Zodiac Signs on 29 October: കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിന് ശേഷമുള്ള ഏഴാമത്തെ ദിവസമാണ് ഇന്ന്. ഈ ദിവസത്തിന്റെ അധിപൻ ഗണപതിയാണ്. ചന്ദ്രൻ മകരം രാശിയിൽ സംക്രമിക്കും. ഇത് വ്യാഴത്തിന്റെ സമസപ്തകദൃഷ്ടി ചന്ദ്രനിൽ

Gaja Kesari Rajayog
ഇന്ന് ഒക്ടോബർ 29 ബുധനാഴ്ച. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിന് ശേഷമുള്ള ഏഴാമത്തെ ദിവസമാണ് ഇന്ന്. ഈ ദിവസത്തിന്റെ അധിപൻ ഗണപതിയാണ്. ചന്ദ്രൻ മകരം രാശിയിൽ സംക്രമിക്കും. ഇത് വ്യാഴത്തിന്റെ സമസപ്തകദൃഷ്ടി ചന്ദ്രനിൽ ഗജകേസരി യോഗത്തിന്റയേും കേന്ദ്രയോഗത്തിന്റേയും അപൂർവ്വ സംയോജനത്തിനു കാരണമാകും. ഇത് പ്രധാനമായും 5 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ആ രാശിക്കാർ ആരൊക്കെയെന്നു നോക്കാം.
മേടം: മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ. ജോലിസ്ഥലത്ത് പിന്തുണ ലഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോവുക. മേടം രാശിക്കാർ ബുധനാഴ്ച ട്രാൻസ്ജെൻഡർ ആളുകൾക്ക് പണമോ സൗന്ദര്യവർദ്ധക വസ്തുക്കളോ ദാനം ചെയ്യുന്നത് നല്ലതാണ്.
കർക്കിടകം: കർക്കിടക രാശിക്കാർക്ക് ബുധനാഴ്ച ശുഭകരമായ ദിവസം. മുതിർന്നവരിൽ നിന്നും നേട്ടങ്ങൾ ലഭിക്കും. ജോലി സ്ഥലങ്ങളിൽ അനുകൂലദിവസം. പൂർത്തിയാക്കാതെ ജോലികൾ പൂർത്തിയാക്കും. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. കർക്കിടക രാശിക്കാർ ബുധനാഴ്ച ശ്രീകൃഷ്ണനെ ആരാധിക്കുക.
തുലാം: തുലാം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. അപരിചിതനിൽ നിന്നു സഹായങ്ങൾ ലഭിക്കും. സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും. പ്രണയ ജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും. തുലാം രാശിക്കാർ ബുധനാഴ്ച വിവാഹിതരായ സ്ത്രീകൾക്ക് പച്ച വളകൾ ദാനം ചെയ്യുക.
മകരം: ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ആത്മ നിയന്ത്രണത്തോടെയും ക്ഷമയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക. ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. മകരം രാശിക്കാർ ബുധനാഴ്ച പശുവിനെ പച്ചപ്പുല്ല് നൽകുക. വിഘ്നേശ്വര ചാലീസ ചൊല്ലുക.
മീനം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യകരമായ ദിവസമാണ്. അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരിൽ നിന്നും പിന്തുണയും പ്രോത്സാഹനവും ലഭിക്കും. ഇന്ന് നിങ്ങൾ ദുർഗ്ഗാ ചാലിസ ചൊല്ലുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)