Sabarimala Mandala Kalam 2025: സ്വാമിമാർ കറുത്ത വസ്ത്രം ധരിക്കുന്നതെന്തിന്? ഐതീഹ്യം അറിയാം
Sabrimala Mandala Kalam Significance: മാലയിട്ട് കറുപ്പുടുത്ത് വ്രതം അനുഷ്ഠിച്ചാണ് അയ്യനെ കാണാൻ മല ചവിട്ടുക. അയ്യപ്പ ദർശനത്തിന് പോകുന്നവർ കറുത്ത വസ്ത്രം ധരിക്കുന്നതായി ബന്ധപ്പെട്ട ആത്മീയപരവും ആചാരപരവുമായ നിരവധി കാരണങ്ങളാണ് ഉള്ളത്

Sabarimala Mandala Kalam
അങ്ങനെ വീണ്ടും ഒരു മണ്ഡലകാലം കൂടി ആരംഭിച്ചിരിക്കുകയാണ്. വ്രതശുദ്ധിയുടെ 41 ദിനങ്ങളാണ് ഇനി. എങ്ങും ശരണം വിളികളുടെ ഭക്തിസാന്ദ്രമായ നിമിഷങ്ങളാണ്. ആചാരാനുഷ്ഠാനത്തോടെയും ഭക്തിപൂർവ്വവും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരുപാട് ശുഭകരമായ മാറ്റങ്ങൾ ഉണ്ടാകും.
പൊതുവിൽ വ്രതം അനുഷ്ഠിച്ച ശബരിമലയിൽ പോകുവാൻ ഒരുങ്ങുന്ന സ്വാമിമാർ കറുത്ത വസ്ത്രമാണ് ധരിക്കാറുള്ളത്. മാലയിട്ട് കറുപ്പുടുത്ത് വ്രതം അനുഷ്ഠിച്ചാണ് അയ്യനെ കാണാൻ മല ചവിട്ടുക. അയ്യപ്പ ദർശനത്തിന് പോകുന്നവർ കറുത്ത വസ്ത്രം ധരിക്കുന്നതായി ബന്ധപ്പെട്ട ആത്മീയപരവും ആചാരപരവുമായ നിരവധി കാരണങ്ങളാണ് ഉള്ളത്.
പ്രധാനമായും ആഗ്രഹങ്ങളെ ത്യജിക്കുക എന്നതിന്റെ പ്രതീകമായാണ് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്. കറുപ്പുനിറം സാധാരണമായി ജീവിതത്തിലെ ആഡംബരങ്ങളോടുള്ള വിരക്തിയെയാണ് സൂചിപ്പിക്കുന്നത്. ഈ വേഷം ധരിക്കുന്നതിലൂടെ ഭക്തൻ തന്റെ ലൗകികമായ ആഗ്രഹങ്ങളെയും സുഖങ്ങളെയും താൽക്കാലികമായി ഉപേക്ഷിച്ച് പൂർണമായും ഭഗവാനിൽ അർപ്പിക്കുന്നു എന്നാണ് വിശ്വാസം.
ALSO READ: മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ
കൂടാതെ മനസ്സിലെ ഏകാഗ്രത ലഭിക്കുവാൻ കറുത്ത വസ്ത്രം ധരിക്കുന്നത് നല്ലതാണെന്നും കണക്കാക്കുന്നു. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ മനസ്സിനെ പൂർണമായും ഭഗവാൻ എന്ന ചിന്തയിലേക്ക് ഉറപ്പിക്കാൻ സഹായിക്കും. മറ്റൊന്ന് ശനിദേവനുമായി ബന്ധപ്പെട്ടതാണ്. ശബരിമലയിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ശനി ദോഷനിവാരണത്തിനുള്ള വഴിപാട്. ശനി ഗ്രഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് കറുപ്പ്.
അതിനാൽ ശനിദോഷമുള്ള ആളുകൾ കറുത്ത വസ്ത്രം ധരിച്ച് മല ചവിട്ടുന്നത് ശനി പേടിക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇത് ശനി മൂലം ഉണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കും എന്നാണ് വിശ്വാസം. മറ്റൊന്ന് സമത്വത്തിന്റെ പ്രതീകമായിട്ടാണ്. അതായത് ശബരിമലയിൽ ജാതിമത സാമൂഹിക ഭേദമില്ലാതെ എല്ലാവരും ഒന്നാണ് എന്ന് മാതൃകയാക്കുന്നതിനും, ഇതിലൂടെ ശബരിമലയിൽ എത്തുന്നവരിൽ സാമ്പത്തികമോ സാമൂഹികമോ ആയ വ്യത്യാസങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്.
ALSO READ: മണ്ഡലകാലത്ത് വ്രതമെടുക്കുന്ന സ്വാമിമാർ ഉള്ള വീട്ടിൽ നിർബന്ധമായും ഈ 4 കാര്യങ്ങൾ ചെയ്യണം
കറുത്ത വേഷം ധരിക്കുന്നതിലൂടെ എല്ലാവരും ഒരുപോലെ സ്വാമിയാകുന്നു. മറ്റൊന്ന് കാലാവസ്ഥ പരമായ കാരണമാണ്. കാരണം മണ്ഡലകാലം വൃശ്ചികം ഒന്നു മുതൽ 11 വരെ സാധാരണയായി തണുപ്പുള്ള മാസങ്ങളാണ്. കറുത്ത വസ്ത്രങ്ങൾ ചൂടിനെ ആവരണം ചെയ്യുന്നതിനാൽ പുലർച്ചയുള്ള മലയ സമയത്ത് മറ്റും തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഈ വസ്ത്രങ്ങൾ സഹായിക്കും.